നാശം വിതച്ച് നിവർ; രണ്ട് മരണം

ചെന്നൈ: നിവർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകർന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു.

ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.അഞ്ചുമണിക്കൂറിനുള്ളിൽ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകൾ സർവസജ്ജരായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.


തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സർക്കാരുകൾ, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിലും വൻ നാശങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.കടലൂരിൽ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് നിവാർ ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്.

#360malayalam #360malayalamlive #latestnews

നിവർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകർന്നും.......    Read More on: http://360malayalam.com/single-post.php?nid=2661
നിവർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകർന്നും.......    Read More on: http://360malayalam.com/single-post.php?nid=2661
നാശം വിതച്ച് നിവർ; രണ്ട് മരണം നിവർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകർന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്