പൊന്നാനിയിൽ വീഴുമോ അതോ വീഴ്ത്തുമോ അതോ വാഴുമോ; കാണാം അങ്കത്തട്ടിൽ

പൊന്നാനി: തുടർഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കും ഭരണം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ യു.ഡി.എഫിനും പൊന്നാനി നഗരസഭയിൽ ഒരു പോലെ നിർണ്ണായകമാവുക തീരദേശ വാർഡുകൾ. 12 വാർഡുകളുള്ള പൊന്നാനി തീരദേശത്ത് പൊരിഞ്ഞ പോരാട്ടമാണ് ഇരുമുന്നണികളും പുറത്തെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഇടതുമുന്നണി തീരദേശത്തെ ഒരു വാർഡൊഴിച്ച് ബാക്കിയെല്ലാം നേടിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ഒരു വാർഡുൾപ്പെടെ രണ്ടു വാർഡുകൾ മാത്രമാണ് തീരദേശത്ത് യു.ഡി.എഫിനുണ്ടായിരുന്നത്. തീരദേശത്തെ വാർഡുകൾ നിലനിറുത്തി അധികാരം തുടരാൻ എൽ.ഡി.എഫും നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചുപിടിച്ച് നഗരഭരണത്തിലേക്ക് തിരിച്ചെത്താൻ യു.ഡി.എഫും ശക്തമായ പോരാട്ടമാണ് പുറത്തെടുത്തിരിക്കുന്നത്.

എട്ടുവീതം വാർഡുകളിൽ സി.പി.എമ്മും മുസ്ലിംലീഗുമാണ് നേർക്കുനേർ മത്സരിക്കുന്നത്. യു.ഡി.എഫിൽ നിന്ന് രണ്ടിടത്ത് വീതം കോൺഗ്രസും വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എമ്മിനു പുറമെ സി.പി.ഐയും ഐ.എൻ.എല്ലും രണ്ടുവീതം വാർഡുകളിൽ മത്സരിക്കുന്നുണ്ട്.


2010ലെ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തീരദേശം യു.ഡി.എഫിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫ് വൻ മുന്നേറ്റം സാദ്ധ്യമാക്കിയതോടെ ഭരണം ഇടതുമുന്നണിക്കൊപ്പം നിന്നു. യുവാക്കളേയും പരിചയസമ്പന്നരെയും കളത്തിലിറക്കിയാണ് ഇരുകൂട്ടരും പോരിനിറങ്ങിയിരിക്കുന്നത്. ഒന്നാം വാർഡിൽ ശക്തമായ പോരാട്ടമാണ് സി.പി.എമ്മും മുസ്‌ലിം ലീഗും പുറത്തെടുത്തത്. ചരിത്രത്തിലാദ്യമായാണ് ഒന്നാം വാർഡ് സി.പി.എമ്മിന് നഷ്ടമായത്. 2015ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പം നിന്ന വാർഡ് കൗൺസിലറുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ മുസ്‌ലിം ലീഗ് പിടിച്ചെടുത്തു. സി.പി.എം സ്ഥാപക നേതാവായ ഇ.കെ.ഇമ്പിച്ചിബാവയുടെ ജന്മദേശമായ അഴീക്കൽ വാർഡ് ഇത്തവണ തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന് അഭിമാനവിഷയമാണ്. ഇമ്പിച്ചിബാവയുടെ കുടുംബത്തിൽ നിന്ന് ഇ.കെ.സീനത്തിനെയാണ് ഒന്നാം വാർഡ് തിരിച്ചുപിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്. വാർഡ് നിലനിറുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ലീഗിന്. ആബിദ ബദറുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

സി.പി.എമ്മിന്റെ കുത്തകവാർഡായ 41 പിടിച്ചെടുക്കാൻ മുതിർന്ന നേതാവിനെയാണ് മുസ്ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. കെ.ഉസ്മാനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. വാർഡ് വൻഭൂരിപക്ഷത്തോടെ നിലനിറുത്താൻ യുവത്വത്തെയാണ് കളത്തിലിറക്കിയിരിക്കുന്നത്. എ. ബാദുഷയാണ് ഇടത് സ്ഥാനാർത്ഥി.


42,43 വാർഡുകളിൽ ഐ.എൻ.എൽ ആണ് മത്സരിക്കുന്നത്. 43ൽ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഒ.ഒ.ഷംസുവാണ് സ്ഥാനാർത്ഥി. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഷംസുവുള്ളത്. യു.ഡി.എഫുമായുള്ള ധാരണ പ്രകാരം വെൽഫെയർ പാർട്ടി പ്രതിനിധി ആർ.വി.അഷറഫാണ് എതിർ സ്ഥാനാർത്ഥി. മുസ്‌ലിം ലീഗാണ് നേരത്തെ ഇവിടെ മത്സരിച്ചിരുന്നത്. 42ൽ ജംഷീന മൊയ്തുവാണ് ഇടതു സ്ഥാനാർത്ഥി. ഷൗക്കീന ജലീൽ യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നു.

നാൽപത്തിനാലാം വാർഡിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. 2015ൽ തീരദേശത്ത് യു.ഡി.എഫിന് ലഭിച്ച ഏക വാർഡാണിത്. സി.പി.എം ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശിവദാസൻ ആറ്റുപുറത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മൂന്ന് പതിറ്റാണ്ടോളം നഗരസഭ ജീവനക്കാരനായി സേവനമനുഷ്ഠിച്ച ശിവദാസനാണ് വാർഡ് പിടിച്ചെടുക്കാനുള്ള നിയോഗം. യുവനിരയിൽ നിന്ന് എസ്.കെ ഷഫീഖിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്.


49ാം വാർഡ് ശക്തമായ പോരാട്ടത്തിന് വേദിയാകും. മുൻ നഗരസഭ കൗൺസിലർ അജീന ജബ്ബാറാണ് സി.പി.ഐ സ്ഥാനാർത്ഥി. കഴിഞ്ഞ കുറേ കാലങ്ങളായി എൽ.ഡി.എഫിനൊപ്പമാണ് വാർഡുള്ളത്. കോൺഗ്രസിലെ ഹൈറുന്നീസ കാദർകുട്ടിയെയാണ് വാർഡ് പിടിച്ചെടുക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. അമ്പതാം വാർഡിൽ നിലവിൽ നഗരസഭ കൗൺസിൽ അംഗമായ സൈഫു പൂളക്കലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എം.എസ്.എഫ് നേതാവ് എ.എം.സിറാജുദ്ദീനെയാണ് വാർഡ് പിടിച്ചെടുക്കാൻ ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. 51ൽ കെ. റാഷിദയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് മത്സരിക്കുന്ന ഈ വാർഡ് വെൽഫെയർ പാർട്ടിക്കാണ് നൽകിയിരിക്കുന്നത്. ഹസീന അലിയാണ് സ്ഥാനാർത്ഥി. 

 

 

റിപ്പോർട്ടർ: കെവി നദീര്‍ 

#360malayalam #360malayalamlive #latestnews

തുടർഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കും ഭരണം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ യു.ഡി.എഫിനും പൊന്നാനി നഗരസഭയിൽ ഒരു...    Read More on: http://360malayalam.com/single-post.php?nid=2660
തുടർഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കും ഭരണം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ യു.ഡി.എഫിനും പൊന്നാനി നഗരസഭയിൽ ഒരു...    Read More on: http://360malayalam.com/single-post.php?nid=2660
പൊന്നാനിയിൽ വീഴുമോ അതോ വീഴ്ത്തുമോ അതോ വാഴുമോ; കാണാം അങ്കത്തട്ടിൽ തുടർഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കും ഭരണം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ യു.ഡി.എഫിനും പൊന്നാനി നഗരസഭയിൽ ഒരു പോലെ നിർണ്ണായകമാവുക തീരദേശ വാർഡുകൾ. 12 വാർഡുകളുള്ള പൊന്നാനി തീരദേശത്ത് പൊരിഞ്ഞ പോരാട്ടമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്