വൈദ്യുതി പോസ്റ്റുകളില്‍ ബാനറുകള്‍ സ്ഥാപിക്കരുത്

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ ഉപാധികള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മര്‍സ്റ്റേഷനുകള്‍ തുടങ്ങിയവയെ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.  പോസ്റ്റ് നമ്പര്‍, അത്യാഹിതം സംഭവിച്ചാല്‍ അറിയിക്കേണ്ട ഫോണ്‍നമ്പര്‍ എന്നിവ പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ പോസ്റ്ററുകള്‍ ഇവ മറയ്ക്കാന്‍ സാധ്യതയുണ്ട്.  പോസ്റ്റ് നമ്പരിലൂടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ മനസ്സിലാക്കുന്നത്.  വൈദ്യുതിമുടക്കം തുടങ്ങിയവ അത്യവശ്യഘട്ടങ്ങളില്‍ ഇത് അനിവാര്യമാണ്.  മാത്രമല്ല പോസ്റ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയില്‍ അതിക്രമിച്ച് കടക്കുന്നത് അപകടകരവുമാണ്.  ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നിലവില്‍ പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളവര്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

#360malayalam #360malayalamlive #latestnews

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോ...    Read More on: http://360malayalam.com/single-post.php?nid=2652
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോ...    Read More on: http://360malayalam.com/single-post.php?nid=2652
വൈദ്യുതി പോസ്റ്റുകളില്‍ ബാനറുകള്‍ സ്ഥാപിക്കരുത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ ഉപാധികള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്