ഓസ്കാറിന് 'ജെല്ലികെട്ടും'

ന്യൂഡൽഹി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ' ജെല്ലിക്കെട്ടിന് ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാകുന്ന ആദ്യ മലയാള ചിത്രമാണിത്. 93ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കാണ് ജെല്ലിക്കെട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഒരു പോത്തിന് പിന്നാലെ പായുന്ന ഒരു ജനതയുടെ കഥയാണ് ജെല്ലിക്കെട്ടിന്റെ ഇതിവൃത്തം.രാജ്യാന്തര ശ്രദ്ധ നേടിയ ജെല്ലിക്കെട്ട് തിയേറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. എസ്. ഹരീഷും, ആർ. ജയകുമാറും ചേര്‍ന്നാണ് ജെല്ലിക്കെട്ടിന്റെ തിരക്കഥയെഴുതിയത്.


പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹണം. 2019ലെ ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിൽ ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ അന്തരാഷ്‍ട്ര ചലച്ചിത്രോത്സവത്തിൽ ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.

ഒട്ടനവധി ദേശീയ,​ സംസ്ഥാന അംഗീകാരങ്ങൾ സ്വന്തമാക്കിയ ജെല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമാ ലോകത്തിന് അഭിമാന നിമിഷമാണ്. 2011ൽ ആദാമിന്റെ മകൻ അബുവിനായിരുന്നു ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. 1997ൽ മോഹൻലാൽ ചിത്രം ' ഗുരു 'വിനും മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്കാർ എൻട്രി ലഭിച്ചിരുന്നു.


വില്ലേജ് റോക്ക് സ്റ്റാർസ്, ന്യൂട്ടൺ, കോർട്ട്, വിസാരണൈ, ബർഫി, ഇന്ത്യൻ, പീപ്‌ലി ലൈവ് തുടങ്ങിയവയാണ് ഓസ്കാർ എൻട്രി ലഭിച്ച മറ്റ് ശ്രദ്ധേയ ഇന്ത്യൻ ചിത്രങ്ങൾ. ' മികച്ച വിദേശ ഭാഷ ചിത്രം ( Best Foreign Language Film) ' എന്ന കാറ്റഗറി കഴിഞ്ഞ തവണയാണ് ' മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം ( Best International Feature Film ) ' എന്ന് പുനർ നാമകരണം ചെയ്തത്. 93–ാമത് ഓസ്കർ പുരസ്കാരങ്ങൾ ഏപ്രിൽ 25നാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം സോയാ അക്തർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ' ഗല്ലി ബോയ് ' യ്ക്കായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ലഭിച്ചത്. എന്നാൽ ചിത്രത്തിന് നോമിനേഷനിൽ ഇടം നേടാനായിരുന്നില്ല.


ഗുലാബോ സിതാബോ, ചിപ്പ, ചലാം​ഗ്, ഡിസൈപ്പിൾ , ശിക്കാര, ബിറ്റർസ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഇത്തവണ ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. 2002 ൽ ആണ് അവസാനമായി ഒരു ഇന്ത്യൻ ചിത്രം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള നോമിനേഷനിൽ ഒരു ഇന്ത്യൻ ചിത്രം ഇടം നേടിയത്. അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ആമിർ ഖാൻ നായകനായ ' ലഗാൻ ' ആയിരുന്നു അത്.

#360malayalam #360malayalamlive #latestnews

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ' ജെല്ലിക്കെട്ടിന് ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാ...    Read More on: http://360malayalam.com/single-post.php?nid=2646
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ' ജെല്ലിക്കെട്ടിന് ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാ...    Read More on: http://360malayalam.com/single-post.php?nid=2646
ഓസ്കാറിന് 'ജെല്ലികെട്ടും' ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ' ജെല്ലിക്കെട്ടിന് ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി. 2011ന് ശേഷം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാകുന്ന ആദ്യ മലയാള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്