സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് സംഘം ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. യു എ ഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.


#360malayalam #360malayalamlive #latestnews

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് സംഘം ശിവശങ്ക...    Read More on: http://360malayalam.com/single-post.php?nid=2628
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് സംഘം ശിവശങ്ക...    Read More on: http://360malayalam.com/single-post.php?nid=2628
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് സംഘം ശിവശങ്കറിനെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്