ഗവർണർ ഒപ്പുവച്ച നിയമം എങ്ങനെ പിൻവലിക്കും?

തിരുവനന്തപുരം: കരിനിയമം എന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായതിനു പിന്നാലെ കേരളം പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ ഒപ്പു വച്ച ഒരു ഓർഡിനൻസ് റദ്ദാക്കാൻ രണ്ടു മാർഗങ്ങളാണ് ഇനി സർക്കാരിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമസഭ ചേരാത്ത സാഹാചര്യങ്ങളിലും നിയമ നിർമ്മാണം  നടത്താനാണ് സർക്കാർ ഓർഡിനൻസ് ഇറക്കുന്നത്. ഭരണഘടനയുടെ 213 ാം വകുപ്പാണ് ഇതിനുള്ള അധികാരം സർക്കാരിന് നൽകുന്നത്. ഇതനുസരിച്ച് മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഗവർണർ ഓർഡനൻസ് പുറപ്പെടുവിക്കുന്നത്. ഈ ഓർഡിനൻസ് തൊട്ടടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ ഓർഡിനൻസിന് അംഗീകാരം നൽകണം. അല്ലാത്ത പക്ഷം ഓർഡിനൻസ് അസാധുവാകും.

ഗവർണർ ഒപ്പു വച്ച ഓർഡിനൻ‌സ് റദ്ദാക്കണമെന്ന പ്രമേയം നിയമസഭയിലാണ് അവതരിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രി നിശ്ചയിക്കുന്ന അംഗങ്ങൾക്കോ പ്രമേയം അവതരിപ്പിക്കാം. ഇതു പാസായാൽ ഓർഡിനൻസ് ഇല്ലാതാകും. മന്ത്രിസഭാ ശിപാർശയിൽ ഓർഡിനൻസ് റദ്ദാക്കണമെന്ന പ്രമേയം ഗവർണർക്ക് നൽകിയും ഓർഡിനൻസ് റദ്ദാക്കാം. ഈ രണ്ടു വഴികളാണ് ഓർഡിനൻസ് പിൻവലിക്കാൻ സർക്കാരിന് മുന്നിലുള്ളത്.

#360malayalam #360malayalamlive #latestnews

കരിനിയമം എന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായതിനു പിന്നാലെ കേരളം പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപി...    Read More on: http://360malayalam.com/single-post.php?nid=2607
കരിനിയമം എന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായതിനു പിന്നാലെ കേരളം പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപി...    Read More on: http://360malayalam.com/single-post.php?nid=2607
ഗവർണർ ഒപ്പുവച്ച നിയമം എങ്ങനെ പിൻവലിക്കും? കരിനിയമം എന്ന ആക്ഷേപവും പ്രതിഷേധവും ശക്തമായതിനു പിന്നാലെ കേരളം പോലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയുടെ ശിപാർശയിൽ ഗവർണർ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്