തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍.


  • കോവിഡ് പൊസിറ്റീവ് ആയ രോഗികളോ ക്വാറന്റൈനില്‍ ഇരിക്കുന്ന വ്യക്തികളോ ഉള്ള വീടുകളില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ ആയോ ഫോണ്‍ വഴിയോ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുക.


  •  അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു വീട്ടില്‍ ഒരേ സമയം പ്രചരണത്തിന് പങ്കെടുക്കരുത്.


  • വീടുകളില്‍ നേരിട്ട് പ്രചരണം നടത്തുന്നവര്‍ ഒരു കാരണവശാലും വീടിനകത്തേക്ക് പ്രവേശിക്കരുത്. പ്രചരണത്തിലുള്ളവര്‍ പരസ്പരവും വീട്ടുക്കാരുമായും കൃത്യമായ സാമൂഹിക അകലം പാലിക്കണം.


  • തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വീടുകളില്‍ വരുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ മാത്രം മാസ്‌ക് വെച്ച് സാമൂഹിക അകലം പാലിച്ച് മാത്രം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുമായി ഇടപഴകുക.


  • പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുകയും അവ നടത്തുമ്പോള്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം.


  •  ജാഥ, ആള്‍കൂട്ടം, കൊട്ടികലാശം എന്നിവ ഒഴിവാക്കണം.


  • തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.


  • വീടുകളില്‍ എന്തെങ്കിലും വിധത്തിലുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ടെങ്കില്‍ അതിനുശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും വീട്ടുക്കാരും കൈ അണുനശീകരണം നടത്തുക.


  •  റോഡ് ഷോ, വാഹന റാലി എന്നിവയില്‍ പരമാവധി മൂന്ന് വാഹനങ്ങളായി പരിമിതപ്പെടുത്തുകയും വാഹനങ്ങളില്‍ എയര്‍കണ്ടീഷന്‍ ഒഴിവാക്കുകയും ജനാലകള്‍ തുറന്നിടേണ്ടതുമാണ്.


  •  പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രചരണത്തിന് ഇറങ്ങരുത്. അങ്ങനെയുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തണം.


  • പ്രചരണത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ഇടക്കിടെ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുനശീകരണം നടത്തണം.


  • തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ സ്വന്തം വീടുകളിലും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍...    Read More on: http://360malayalam.com/single-post.php?nid=2602
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍...    Read More on: http://360malayalam.com/single-post.php?nid=2602
തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്