വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും വോട്ടുചെയ്യാം

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി.  രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. 

വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്‌പെഷ്യല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനാനുള്ള അനുമതി.

ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം. അതേസമയം നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികള്‍ പ്രചാരണം ഊര്‍ജിതമാക്കി. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാനുള്ള സമയം. 

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ ...    Read More on: http://360malayalam.com/single-post.php?nid=2558
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ ...    Read More on: http://360malayalam.com/single-post.php?nid=2558
വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും വോട്ടുചെയ്യാം തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്