പൊന്നാനി നഗരസഭയില്‍ 177സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ മത്സര രംഗത്തുള്ളത് നൂറു കണക്കിന് സ്ഥാനാർത്ഥികൾ. പൊന്നാനി നഗരസഭയിൽ രണ്ടിടങ്ങളിലായാണ് പത്രിക സമർപ്പണം നടന്നത്. പൊന്നാനി നഗരസഭയിൽ 1 മുതൽ 26 വരെയുള്ള വാർഡുകളിൽ 180 നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ, പൊന്നാനി ഹാർബർ എഞ്ചിനീയറിങ് ഓഫീസിൽ 177 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൊത്തം 357 സ്ഥാനാർത്ഥികളിൽ 178 പുരുഷൻമാരും, 179 വനിതകളും നാമനിർദ്ദേശ പത്രിക നൽകി.ഒരു സ്ഥാനാർത്ഥിക്ക് തന്നെ മൂന്ന് പേർ വരെ ഡമ്മി സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. പെരുമ്പടപ്പ് പഞ്ചായത്തിൽ 145 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് .80 പുരുഷൻമാരും, 65 വനിതകളും പത്രിക സമർപ്പിച്ചു.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോട...    Read More on: http://360malayalam.com/single-post.php?nid=2531
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോട...    Read More on: http://360malayalam.com/single-post.php?nid=2531
പൊന്നാനി നഗരസഭയില്‍ 177സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം നല്‍കി തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ മത്സര രംഗത്തുള്ളത് നൂറു കണക്കിന് സ്ഥാനാർത്ഥികൾ. പൊന്നാനി നഗരസഭയിൽ രണ്ടിടങ്ങളിലായാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്