തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്നലെ വരെ ലഭിച്ചത് 82,810 നാമനിർദേശ പത്രികകൾ

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 1,902 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ കണക്കാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകൾ ലഭിച്ചത്. പത്രികാ സമർപ്പണം ഇന്ന് (നവംബർ 19) അവസാനിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (നവംബർ 20) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.

#360malayalam #360malayalamlive #latestnews

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തു...    Read More on: http://360malayalam.com/single-post.php?nid=2520
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തു...    Read More on: http://360malayalam.com/single-post.php?nid=2520
തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്നലെ വരെ ലഭിച്ചത് 82,810 നാമനിർദേശ പത്രികകൾ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്