പൊന്നാനിയിൽ ആന്റി ഡീഫേഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി

പൊന്നാനിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാതൃകപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍  ആന്റി ഡിഫോഴ്സ്മെന്റ് സ്‌ക്വാഡ്  പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിൽ നാല് അംഗങ്ങള്‍ വീതമുള്ള രണ്ട് സ്‌ക്വാഡാണ് രൂപീകരിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുന്നത് തടയാന്‍ സ്‌ക്വാഡുകളുടെ നിരീക്ഷണമുണ്ടാകും.  പൊതുസ്ഥാപനങ്ങളുടെ മതിലുകള്‍, റോഡുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം, പോസ്റ്റര്‍, എഴുത്തുകള്‍, ചുമരെഴുത്തുകള്‍ എന്നിവ സ്‌ക്വാഡ് ഇടപെട്ട് നീക്കം ചെയ്യും. പെരുമാറ്റചട്ട ലംഘനം നടത്തിയവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ സ്വന്തം ചെലവില്‍ അവ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്നതിന് ആന്റി ഡീഫേഴ്സ്മെന്റ് സ്‌ക്വാഡിന് അധികാരമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ സ്വമേധയാ നീക്കം ചെയ്തില്ലെങ്കില്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്ത് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.  സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകീട്ട് അഞ്ചിന് മുമ്പ് സ്‌ക്വാഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാതൃകപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്...    Read More on: http://360malayalam.com/single-post.php?nid=2506
പൊന്നാനിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാതൃകപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്...    Read More on: http://360malayalam.com/single-post.php?nid=2506
പൊന്നാനിയിൽ ആന്റി ഡീഫേഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി പൊന്നാനിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാതൃകപെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ആന്റി ഡിഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്