സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകി പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പൊന്നാനി: പൊന്നാനി നഗരസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 51 വാർഡുകളിൽ അമ്പത് വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ഇവിടത്തെ സ്ഥാനാർഥിയെ ഇടതുമുന്നണി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 43 വാർഡുകളിലാണ് സി.പി.എം മത്സരിക്കുന്നത്. അഞ്ച് വാർഡുകളിലെ സി.പി.ഐ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. രണ്ട് വാർഡുകളിൽ ഐ.എൻ.എൽ മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവെച്ച വാർഡ് ഇടതു മുന്നണിയിലെ ധാരണ പ്രകാരം സി.പി.ഐക്ക് നൽകിയതാണ്. 13, 30, 31, 46, 49 വാർഡുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. 42, 43 വാർഡുകളിലാണ് ഐ.എൻ.എൽ മത്സരിക്കുക. 


വാർഡുകളും മെമ്പർമാരും 

1. ഇ.കെ. സീനത്ത്,
2. പി.വി. ഉസ്മാൻ,
3. കെ. രാധാകൃഷ്ണൻ,
4. കെ. ഇന്ദിര,
5. കവിത ബാലു,
6. ഷാലി പ്രദീപ്,
7. സി.വി. സുധ,
8. വി.പി. പ്രബീഷ്,
9. ടി. മുഹമ്മദ് ബഷീർ,
10.കെ.വി. ബാബു,
11. നസീമ ഫിറോസ്,
12. ഷാഹുൽ ഹമീദ്,
13. ഗംഗാധരൻ,
14. വി. അബ്​ദുസലാം,
15. രജീഷ് ഊപ്പാല,
16. ഒ.വി. ഹസീന,
17. രഞ്ജിനി വടക്കുംമുറി,
18. ദിവ്യ സുധി,
19. നസീമ എടക്കരകത്ത്,
20. പി.വി. അബ്​ദുല്ലത്തീഫ്,
21. ബിന്ദു സിദ്ധാർഥൻ,
22. ഇഖ്ബാൽ മഞ്ചേരി,
23. ബിൻസി ഭാസ്കർ,
24. അശോകൻ വെള്ളാനി,
25. സഫീറ മുജീബ്,
26. റീന പ്രകാശൻ,
27. ചെമ്പ്ര സതീശ് കുമാർ,
28. വി.പി. സുരേഷ്,
29. ഷീന സുദേശൻ,
30. ഷാജി,
31. ജിഷ ജയേഷ്,
32. റീന തെക്കത്ത്,
33. പി. ഷൈലജ,
34. ബീവി പുതുവീട്ടിൽ,
35. എം.ടി. സൈനബ,
36. എൻ.കെ. ആയിശ,
37. ഷാഫി ഹുസൈൻ,
39. എം. അബിത,
40. പി.വി. നിഷാദ്,
41. എ. ബാദുഷ,
42. ജംഷീന മൊയ്തു,
43. ഒ.ഒ. ശംസു,
44. ശിവദാസൻ ആറ്റുപുറത്ത്,
45. സുനിത കക്കാട്ട്,
46. സഹീല നിസാർ,
47. സവാദ് കുണ്ടുങ്ങൽ,
48. ഷെരീക്കത്ത് അഷറഫ്,
49. അജീന ജബ്ബാർ,
50. സൈഫു പൂളക്കൽ,
51. കെ. റാഷിദ
എന്നിവർ സ്ഥാനാർഥികളാകും. ഇക്കഴിഞ്ഞ ഭരണ സമിതിയിലെ നാല് സ്ഥിരം സമിതി അധ്യക്ഷന്മാർ മത്സര രംഗത്തുണ്ട്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞിയും വൈസ് ചെയർപേഴ്സൻ രമാദേവി ഷൺമുഖനും മത്സര രംഗത്തില്ല. വൻ ഭൂരിപക്ഷത്തിൽ പൊന്നാനി നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന് ഇടതു മുന്നണി നേതാക്കളായ ടി. ദാമോദരൻ, സി.പി. മുഹമ്മദ് കുഞ്ഞി, എ.കെ. ജബ്ബാർ, എവറസ്​റ്റ്​ ലത്തീഫ്, സലീം വളവ് എന്നിവർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 51 വാർഡുകളിൽ അമ്പത് വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്...    Read More on: http://360malayalam.com/single-post.php?nid=2496
പൊന്നാനി നഗരസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 51 വാർഡുകളിൽ അമ്പത് വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്...    Read More on: http://360malayalam.com/single-post.php?nid=2496
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകി പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പൊന്നാനി നഗരസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 51 വാർഡുകളിൽ അമ്പത് വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്