വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക.

പൊന്നാനി: പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
60% ൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്.‌ മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80% ൽ അധികം പേരും യുവസമൂഹത്തിൽ നിന്നാണ്.
28 കോൺഗ്രസ് സ്‌ഥാനാർഥികളിൽ 17 പേരും സ്‌ത്രീകളാണ്. യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗും 50% സ്‌ത്രീകളെയാണ് മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. 20 വാർഡുകളിലാണ് ലീഗ് സാരഥികൾ അങ്കത്തട്ടിൽ ഇറങ്ങുന്നത്. അതിൽ 10 പേരും വനിതകളാണ്. 20ൽ 11 സീറ്റും നിലവിൽ ലീഗിന്റെ സിറ്റിങ് സീറ്റുകളാണ്. 51 വാർഡുകളാണ് നഗരസഭക്കുള്ളത്. അതിൽ വാർഡ് 13ൽ പൊതു സ്വതന്ത്ര സ്‌ഥാനാർഥിയായി
യു. രവീന്ദ്രനാണ് മൽസരിക്കുന്നത്. വാർഡ് 51ലും 43ലും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്‌ഥാനാർഥികളുമാണ്. ഈ മൂന്നു വാർഡുകൾ ഒഴികെ മറ്റ് 48 വാർഡുകളിലും യുഡിഎഫ് നേരിട്ടാണ് മൽസരിക്കുന്നത്. 20 സീറ്റിൽ മുസ്‌ലിം ലീഗും 28 സീറ്റിൽ കോൺഗ്രസുമാണ്‌ സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
യുഡിഎഫ് അങ്കത്തട്ടിൽ ജനവിധി തേടുന്ന അംഗങ്ങളുടെ പേരുവിവരങ്ങൾ താഴെ....
വാർഡ് 1: ആബിദാ ബദറു
വാർഡ് 2: കെഎം ഇസ്‌മയിൽ
വാർഡ് 3: വിപി സുരേഷ്
വാർഡ് 4: മിനി ജയപ്രകാശ്‌
വാർഡ് 5: റഹ്‌മത്ത് ആരിഫ്
വാർഡ് 6: ശ്രീനാ സുനിൽ
വാർഡ് 7: പവിത്ര കുമാർ
വാർഡ് 8: അഡ്വ. കെ ശിവരാമൻ
വാർഡ് 9: ജെപി വേലായുധൻ
വാർഡ് 10: പ്രീതാ രഞ്‌ജിത്ത്‌
വാർഡ് 11: റംസീന മുജീബ് ‌
വാർഡ് 12: രാജേഷ്‌ പുലക്കുന്നത്ത്
വാർഡ് 13: യു. രവി (പൊതു സ്വതന്ത്ര സ്‌ഥാനാർത്ഥി)
വാർഡ് 14: ഷംസുദ്ധീൻ എം
വാർഡ് 15: പിടി നാസർ
വാർഡ് 16: ഫർഹാൻ ബിയ്യം
വാർഡ് 17: ജൂമൈല നസീർ
വാർഡ് 18: പ്രിയങ്ക വേലായുധൻ
വാർഡ് 19: നസീറ പുത്തൻപുരയിൽ
വാർഡ് 20: വിദീഷ് ചന്ദ്രൻ
വാർഡ് 21: രമാ ദേവൻ
വാർഡ് 22: സൈനുൽ ആബിദ്
വാർഡ് 23: അനില പാതിരത്ത്
വാർഡ് 24: കണ്ടശ്ശൻ പ്രഭാകരൻ
വാർഡ് 25: ആയിഷ അബ്‌ദു
വാർഡ് 26: പ്രവിത സതീശൻ
വാർഡ് 27: പുന്നക്കൽ സുരേഷ്
വാർഡ് 28: എം രാമനാഥൻ
വാർഡ് 29: സിന്ധു മരടിക്കാട്ടിൽ
വാർഡ് 30: കോയമാസ്‌റ്റർ
വാർഡ് 31: ശ്രീകല ചന്ദ്രൻ
വാർഡ് 32: ഷബ്‌ന ടീച്ചർ
വാർഡ് 33: അനുപമ മുരളീധരൻ
വാർഡ് 34: എംവി ബൽക്കീസ് ഫാറൂഖ്
വാർഡ് 35: എംപി ഷബീറ
വാർഡ് 36: ബുഷ്റ പടിഞ്ഞാറകം
വാർഡ് 37: അനസ് കെ
വാർഡ് 38: റാഷിദ്
വാർഡ് 39: സി രാധാ ഗംഗാധരൻ
വാർഡ് 40: അഡ്വ. അബ്‌ദുൾ ജബ്ബാർ കെ
വാർഡ് 41: കെ ഉസ്‌മാൻ
വാർഡ് 42: ഷൗക്കീന ജലീൽ
വാർഡ് 43: സ്വതന്ത്ര സ്‌ഥാനാർത്ഥി
വാർഡ് 44: എസ്‌കെ ഷഫീഖ്
വാർഡ് 45: ദിവ്യ ഹരികുമാർ
വാർഡ് 46: സാഹിദ അഷറഫ്‌
വാർഡ് 47: എം പരീക്കുട്ടി
വാർഡ് 48: മുബീന ശിഹാബ്
വാർഡ് 49: ഹൈറുന്നീസ കാദർകുട്ടി മാസ്റ്റർ
വാർഡ് 50: എഎം സിറാജുദ്ധീൻ
വാർഡ് 51: സ്വതന്ത്ര സ്‌ഥാനാർത്ഥി
യുഡിഎഫ് തുടക്കം മുതൽ ശ്രദ്ധിച്ച കാര്യം, യുവശക്‌തിക്കും സ്‌ത്രീകൾക്കും മുൻഗണന നൽകുക എന്നതിനായിരുന്നു. ഒപ്പം ആവശ്യത്തിന് പ്രാദേശിക സീനിയർ നേതാക്കളെയും രംഗത്തിറക്കി.
പരിചയസമ്പത്തുള്ള പൊന്നാനിയുടെ സകല പ്രശ്‌നങ്ങളും അറിയാവുന്ന സീനിയർ നേതാക്കളും ആധുനിക കാലത്തിനെ പൂർണാർഥത്തിൽ ഉൾകൊള്ളാൻ കഴിയുന്ന വിദ്യാസമ്പന്നരായ യുവസമൂഹവും ചേരുന്ന ഒരു പാക്കേജാണ്‌ പൊന്നാനിയിൽ യുഡിഎഫ് മുന്നോട്ടു വെച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ പൊന്നാനിയിലെ ജനത യുഡിഎഫിനെ ഇത്തവണ നഗരസഭയുടെ ഭരണത്തിൽ എത്തിക്കും. ഭരണം കിട്ടിയാൽ പൊന്നാനിയുടെ മുഖഛായ മാറ്റും. അക്കാര്യത്തിൽ ഒരു സംശയവുമില്ല.

റിപ്പോർട്ട്: ആഷിക്

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60% ൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് ...    Read More on: http://360malayalam.com/single-post.php?nid=2477
പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60% ൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് ...    Read More on: http://360malayalam.com/single-post.php?nid=2477
വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക. പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60% ൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്.‌ മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80% ൽ അധികം പേരും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്