ആവശ്യത്തിന് ജീവനക്കാരില്ലാതെ മാറഞ്ചേരി വില്ലേജ് ഓഫീസ്.

പരിസരത്തെ തന്നെ ഏറ്റവും തിരക്കേറിയ വില്ലേജുകളിൽ ഒന്നായ മാറഞ്ചേരി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദിവസവും ബുദ്ധിമുട്ടുന്നത് നിരവധിപേർ .   വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ ദിവസവും എത്തുന്നത് നുറുകണക്കിന് ഉപഭോക്താക്കളാണ് . മിക്ക സമയങ്ങളിലും രണ്ട് ജീവനക്കാരും വില്ലേജ് ഓഫീസറുമാണുള്ളത്. ഉള്ള ജീവനക്കാർ വളരെ കഷ്ടപ്പെട്ടാണ് വരുന്നവർക്കെല്ലാം ഇപ്പോൾ സർവ്വീസ് നൽകികൊണ്ടിരിക്കുന്നത്.

സ്കോളർഷിപ്പ് പെൻഷൻ മറ്റ് സബ്സിഡികൾ വിദ്യാർത്ഥികൾക്ക് വേണ്ട സ്കൂൾ കോളേജ് സർട്ടിഫിക്കറ്റുകൾ എന്നിവ സമയത്തിന് സമർപ്പിക്കാൻ കഴിയാതെ  ബുദ്ധിമുട്ടുകയാണ്. ആധാരം ഓൺലൈൻ റെജിസ്ട്രേഷൻ പൂർത്തിയാക്കിയാലേ നികുതി അടക്കാൻ കഴിയുകയുള്ളൂ. സർക്കാർ സംബന്ധമായ ഏത് കാര്യത്തിനും നികുതി റസീറ്റ് അത്യാവശ്യവുമാണ് രണ്ടും മൂന്നും മാസങ്ങൾക്ക് മുന്നെ സമർപ്പിച്ച അപേക്ഷകൾ പോലും ഡാറ്റാ എന്ററി പൂർത്തീകരിച്ചിട്ടില്ല.


ദിവസവും ഓഫീസിലെത്തുന്ന ആളുകളുടെ ആവശ്യങ്ങൾ തന്നെ തീർപ്പാക്കാൻ ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് കെട്ടി കിടക്കുന്ന അപേക്ഷകൾ പരിഗണിക്കാൻ സമയം തികയാറില്ല.  പല കാര്യങ്ങൾക്കായി രണ്ടും മൂന്നും വട്ടം ഓഫീസിൽ കയറി ഇറങ്ങുന്നവരും ജീവനക്കാരും തമ്മിൽ വാക്കേറ്റം ഒരു നിത്യ സംഭവമാണ്.

അതികൃതരുടെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിലുണ്ടായി ഒഴിവുള്ള തസ്തികകൾ ഉടൻ നികത്തണമെന്നും കെട്ടികിടക്കുന്ന ഫയലുകൾക്ക് പരിഹാരം കാണാൻ താൽക്കാലിക ജോലിക്കാരെ നിയമിക്കണമെന്നുമാണ്  നാട്ടുകാരുടെ ആവശ്യം.

#360malayalam #360malayalamlive #latestnews

പരിസരത്തെ തന്നെ ഏറ്റവും തിരക്കേറിയ വില്ലേജുകളിൽ ഒന്നായ മാറഞ്ചേരി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദിവസവും ബുദ്ധി...    Read More on: http://360malayalam.com/single-post.php?nid=2475
പരിസരത്തെ തന്നെ ഏറ്റവും തിരക്കേറിയ വില്ലേജുകളിൽ ഒന്നായ മാറഞ്ചേരി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദിവസവും ബുദ്ധി...    Read More on: http://360malayalam.com/single-post.php?nid=2475
ആവശ്യത്തിന് ജീവനക്കാരില്ലാതെ മാറഞ്ചേരി വില്ലേജ് ഓഫീസ്. പരിസരത്തെ തന്നെ ഏറ്റവും തിരക്കേറിയ വില്ലേജുകളിൽ ഒന്നായ മാറഞ്ചേരി വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദിവസവും ബുദ്ധിമുട്ടുന്നത് നിരവധിപേർ . വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ ദിവസവും എത്തുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്