പൊന്നാനിയിൽ ഭാര്യയും ഭർത്താവും അങ്കത്തിന് ഒരുങ്ങുന്നു

പൊന്നാനി: തൃക്കാവിലെ പിലാക്കൽ ഹൗസിൽ ഇനിയൊരു മാസത്തേക്ക് വീട്ടുകാര്യം ചർച്ചയില്ല. തിരഞ്ഞെടുപ്പും പ്രചാരണ കാര്യങ്ങളുമായിരിക്കും വർത്തമാനം. വീട്ടുകാർ രണ്ടുപേരും തിരഞ്ഞെടുപ്പ് ഗോദയിലാണ്. കോയ മാഷും പ്രിയതമ ഷബ്ന ടീച്ചറും തിരഞ്ഞെടുപ്പ് ആരവങ്ങളിൽ മുഴുകിക്കഴിഞ്ഞു. പൊന്നാനി നഗരസഭയിലെ മുപ്പതാം വാർഡ് തിരിച്ചുപിടിക്കുകയെന്നതാണ് ഹസൻകോയ എന്ന കോയ മാഷുടെ ചുമതല. മുപ്പത്തിരണ്ടാം വാർഡ് നിലനിറുത്താനാണ് ഷബ്ന ആസ്മി എന്ന ഷബ്ന ടീച്ചർ ഗോദയിലിറങ്ങിയിരിക്കുന്നത്. ഇരുവരും അദ്ധ്യാപകരാണ്. കോയ മാഷ് പൊന്നാനി എം.ഐ എച്ച്.എസ്.എസിലെ കായികാദ്ധ്യാപകൻ. ഷബ്ന പുതുപൊന്നാനി എം ഐ ജി.എച്ച്.എസ്.എസിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക. ഹസൻകോയ ഇക്കഴിഞ്ഞ നഗരസഭ ഭരണസമിതിയിലെ അംഗമാണ്. മുപ്പത്തിരണ്ടാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതും മുപ്പത്തിരണ്ടും തൊട്ടടുത്ത വാർഡുകളാണ്. രണ്ടിടത്തെയും വാർഡു കമ്മിറ്റികൾ ഇരുവരോടും മത്സരരംഗത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളായാണ് ഇരുവരും മത്സരിക്കുന്നത്.

സിനിമ സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടിക്കെതിരെ മത്സരിച്ചാണ് കഴിഞ്ഞ തവണ ഹസൻകോയ ജയിച്ചത്. സംസ്ഥാന കബഡി ടീമിന്റെ പരിശീലകനായി നിരവധി കാലം പ്രവർത്തിച്ചിട്ടുണ്ട്. കളമശ്ശേരി സ്വദേശിയായ ഷബ്നയുടെ കന്നിയങ്കമാണിത്. പ്രിയതമൻ കൗൺസിലറായ വാർഡിൽ ഉറച്ച വിജയമാണ് ഷബ്ന കണക്കുകൂട്ടുന്നത്. രണ്ട് വാർഡുകളിൽ വിജയം ഉറപ്പാക്കുകയെന്നതാണ് അദ്ധ്യാപക ദമ്പതികളെ മത്സരരംഗത്തിറക്കുന്നതിലൂടെ കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. ഒരു വീട്ടിൽ നിന്ന് രണ്ടുപേരെ മത്സരരംഗത്തിറക്കുന്നതിനെതിരെ കോൺഗ്രസിന്റെ പോഷക ഘടകങ്ങളിൽ നിന്ന് എതിർപ്പുകളുണ്ടായിരുന്നെങ്കിലും നേതൃത്വം അത് മുഖവിലക്കെടുത്തില്ല. വിജയമാണ് പ്രധാനമെന്നതായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഹസൻകോയ മത്സരിക്കുന്ന മുപ്പതാം വാർഡിൽ വിമത ഭീഷണിയും നിലനിൽക്കുന്നുണ്ട്‌



#360malayalam #360malayalamlive #latestnews

തൃക്കാവിലെ പിലാക്കൽ ഹൗസിൽ ഇനിയൊരു മാസത്തേക്ക് വീട്ടുകാര്യം ചർച്ചയില്ല. തിരഞ്ഞെടുപ്പും പ്രചാരണ കാര്യങ്ങളുമായിരിക്കും വർത്തമാന...    Read More on: http://360malayalam.com/single-post.php?nid=2472
തൃക്കാവിലെ പിലാക്കൽ ഹൗസിൽ ഇനിയൊരു മാസത്തേക്ക് വീട്ടുകാര്യം ചർച്ചയില്ല. തിരഞ്ഞെടുപ്പും പ്രചാരണ കാര്യങ്ങളുമായിരിക്കും വർത്തമാന...    Read More on: http://360malayalam.com/single-post.php?nid=2472
പൊന്നാനിയിൽ ഭാര്യയും ഭർത്താവും അങ്കത്തിന് ഒരുങ്ങുന്നു തൃക്കാവിലെ പിലാക്കൽ ഹൗസിൽ ഇനിയൊരു മാസത്തേക്ക് വീട്ടുകാര്യം ചർച്ചയില്ല. തിരഞ്ഞെടുപ്പും പ്രചാരണ കാര്യങ്ങളുമായിരിക്കും വർത്തമാനം. വീട്ടുകാർ രണ്ടുപേരും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്