പൊന്നാനി നഗരസഭയിൽ 50 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പൊന്നാനി: പൊന്നാനി നഗരസഭയിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 51 വാർഡുകളിൽ അമ്പത് വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ഇവിടത്തെ സ്ഥാനാർഥിയെ ഇടതുമുന്നണി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 43 വാർഡുകളിലാണ് സി.പി.എം മത്സരിക്കുന്നത്. അഞ്ച് വാർഡുകളിലെ സി.പി.ഐ സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. രണ്ട് വാർഡുകളിൽ ഐ.എൻ.എൽ മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവെച്ച വാർഡ് ഇടതു മുന്നണിയിലെ ധാരണ പ്രകാരം സി.പി.ഐക്ക് നൽകിയതാണ്. 13, 30, 31, 46, 49 വാർഡുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. 42, 43 വാർഡുകളിലാണ് ഐ.എൻ.എൽ മത്സരിക്കുക. ഒന്നാം വാർഡിൽ ഇ.കെ. സീനത്ത്, രണ്ടിൽ പി.വി. ഉസ്മാൻ, മൂന്നിൽ കെ. രാധാകൃഷ്ണൻ, നാലിൽ കെ. ഇന്ദിര, അഞ്ചിൽ കവിത ബാലു, ആറിൽ ഷാലി പ്രദീപ്, ഏഴിൽ സി.വി. സുധ, എട്ടിൽ വി.പി. പ്രബീഷ്, ഒമ്പതിൽ ടി. മുഹമ്മദ് ബഷീർ, പത്തിൽ കെ.വി. ബാബു, പതിനൊന്നിൽ നസീമ ഫിറോസ്, 12ൽ ഷാഹുൽ ഹമീദ്, 13ൽ ഗംഗാധരൻ, 14ൽ വി. അബ്​ദുസലാം, 15ൽ രജീഷ് ഊപ്പാല, 16ൽ ഒ.വി. ഹസീന, 17ൽ രഞ്ജിനി വടക്കുംമുറി, 18ൽ ദിവ്യ സുധി, 19ൽ നസീമ എടക്കരകത്ത്, 20ൽ പി.വി. അബ്​ദുല്ലത്തീഫ്, 21ൽ ബിന്ദു സിദ്ധാർഥൻ, 22ൽ ഇഖ്ബാൽ മഞ്ചേരി, 23ൽ ബിൻസി ഭാസ്കർ, 24ൽ അശോകൻ വെള്ളാനി, 25ൽ സഫീറ മുജീബ്, 26ൽ റീന പ്രകാശൻ, 27ൽ ചെമ്പ്ര സതീശ് കുമാർ, 28ൽ വി.പി. സുരേഷ്, 29ൽ ഷീന സുദേശൻ, 30ൽ ഷാജി, 31ൽ ജിഷ ജയേഷ്, 32ൽ റീന തെക്കത്ത്, 33ൽ പി. ഷൈലജ, 34ൽ ബീവി പുതുവീട്ടിൽ, 35ൽ എം.ടി. സൈനബ, 36ൽ എൻ.കെ. ആയിശ, 37ൽ ഷാഫി ഹുസൈൻ, 39ൽ എം. അബിത, 40ൽ പി.വി. നിഷാദ്, 41ൽ എ. ബാദുഷ, 42ൽ ജംഷീന മൊയ്തു, 43ൽ ഒ.ഒ. ശംസു, 44ൽ ശിവദാസൻ ആറ്റുപുറത്ത്, 45ൽ സുനിത കക്കാട്ട്, 46ൽ സഹീല നിസാർ, 47ൽ സവാദ് കുണ്ടുങ്ങൽ, 48ൽ ഷെരീക്കത്ത് അഷറഫ്, 49ൽ അജീന ജബ്ബാർ, 50ൽ സൈഫു പൂളക്കൽ, 51ൽ കെ. റാഷിദ എന്നിവർ സ്ഥാനാർഥികളാകും. ഇക്കഴിഞ്ഞ ഭരണ സമിതിയിലെ നാല് സ്ഥിരം സമിതി അധ്യക്ഷന്മാർ മത്സര രംഗത്തുണ്ട്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞിയും വൈസ് ചെയർപേഴ്സൻ രമാദേവി ഷൺമുഖനും മത്സര രംഗത്തില്ല. വൻ ഭൂരിപക്ഷത്തിൽ പൊന്നാനി നഗരസഭയിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന് ഇടതു മുന്നണി നേതാക്കളായ ടി. ദാമോദരൻ, സി.പി. മുഹമ്മദ് കുഞ്ഞി, എ.കെ. ജബ്ബാർ, എവറസ്​റ്റ്​ ലത്തീഫ്, സലീം വളവ് എന്നിവർ പറഞ്ഞു. 




റിപ്പോർട്ടർ : നൗഷാദ് പുതുപൊന്നാനി 

#360malayalam #360malayalamlive #latestnews

മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ഇവിടത്തെ സ്ഥാനാർഥിയെ ഇടതുമുന്നണി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന്.......    Read More on: http://360malayalam.com/single-post.php?nid=2469
മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ഇവിടത്തെ സ്ഥാനാർഥിയെ ഇടതുമുന്നണി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന്.......    Read More on: http://360malayalam.com/single-post.php?nid=2469
പൊന്നാനി നഗരസഭയിൽ 50 വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു മുപ്പത്തിയെട്ടാം വാർഡിലെ പ്രഖ്യാപനമാണ് മാറ്റിവെച്ചത്. ഇവിടത്തെ സ്ഥാനാർഥിയെ ഇടതുമുന്നണി യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്