തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റു പാര്‍ട്ടികളെ കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെ കുറിച്ച് മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെ കുറിച്ചോ അവരുടെ പ്രവര്‍ത്തകരെ പറ്റി ഉന്നയിക്കരുത്.


2. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ട് പിടിക്കുന്നത് കുറ്റകരമാണ്


3. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന ഒരു സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ക്ക് മാത്രമേ ഭരണാധികാരിയുടെ ഓഫീസില്‍ 100 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനമുള്ളൂ. പത്രിക സമര്‍പ്പണ വേളയില്‍ ഭരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.


4. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വേളയില്‍ സ്ഥാനാര്‍ഥി ക്കൊപ്പം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്ക് പുറമേ മറ്റൊരാള്‍ക്ക് എഴുതി നല്‍കുകയാണെങ്കില്‍ ഭരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാം.


5. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരുചക്രവാഹനം ഉള്‍പ്പെടെ വാഹനങ്ങളും കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചു ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പരിധിയില്‍വരുന്നതുമാണ്. പക്ഷേ വരണാധികാരിയുടെ അനുമതി വാങ്ങുകയും വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന് മുന്‍വശത്ത് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം.


6. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇത് കുറ്റകരമാണ്.


7. പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും വാഹനം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുരക്ഷ അധികാരികളും ഇന്റലിജന്‍സ് ഏജന്‍സികളും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട് എങ്കില്‍ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ അധികാരികള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട് എങ്കില്‍ മാത്രമേ പകരം വാഹനമായി ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളു. ഇപ്രകാരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഓടിക്കുന്നതിന് ചിലവ് അതത് വ്യക്തികള്‍ വഹിക്കേണ്ടതാണ്. പൈലറ്റ് വാഹനവും എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പെടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികള്‍ അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ ആവാന്‍ പാടില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ ആയിരുന്നാലും വാഹനങ്ങള്‍ ആയിരുന്നാലും വാഹനങ്ങളും ഓടിക്കുന്നതിന് ചിലവ് അതത് വ്യക്തികള്‍ വഹിക്കേണ്ടതാണ്.


8. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെര്‍മിറ്റ് ഇല്ലാതെ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല . അത്തരം വാഹനങ്ങള്‍ അനധികൃത പ്രചരണ വാഹനം ആയി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങള്‍ പിന്നീട് വാഹനമായി ഉപയോഗിക്കാന്‍ പാടില്ല.

#360malayalam #360malayalamlive #latestnews

രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്...    Read More on: http://360malayalam.com/single-post.php?nid=2466
രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്...    Read More on: http://360malayalam.com/single-post.php?nid=2466
തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്