ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ

ന്യൂഡൽഹി: ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. ഡൽഹി കലാപത്തിലെ വിദ്വേഷത്തിൽ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും വിദ്വേഷ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് മുൻ ജീവനക്കാരനായ മാർക്ക് ലൂക്കി ഡൽഹി നിയമസഭാ സമിതിക്കുമുമ്പാകെ മൊഴി നൽകിയത്. ഡൽഹികലാപം നിയന്ത്രിക്കുന്നതിൽ ഫേസ്ബുക്ക് വീഴ്ചവരുത്തി എന്നുളള പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്കുമുമ്പാകെയാണ് ലൂക്കി മൊഴിനൽകിയത്.


'ആൾക്കാർ എന്തുകാണണം എന്തുകാണണ്ട എന്നു തീരുമാനിക്കാൻ ഫേസ്ബുക്കിന് കഴിയും. അതിനാൽ വിദ്വേഷം ജനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാനും ഫേസ്ബുക്കിന് കഴിയും. പക്ഷേ, ഡൽഹി കലാപത്തിൽ അതുണ്ടായില്ല'- മാർക്ക് ലൂക്കി പറഞ്ഞു. ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സക്കർബർഗിനെതിരെയും ലൂക്കി ആരോപണമുന്നയിച്ചു. 'പലരാജ്യങ്ങളുടെയും സർക്കാരുകളുമായി ചേർന്ന് വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ ഉൾപ്പെട നിയന്ത്രിക്കാതെ ഫേസ്ബുക്കിന് ലാഭമുണ്ടാക്കുന്ന തരത്തിൽ സക്കർബർഗ് പ്രവർത്തിക്കുന്നു എന്നായിരുന്നു ലൂക്കിന്റെ ആരോപണം.ലൂക്ക് ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചാേദിച്ചെങ്കിലും പ്രതികരിക്കാൻ ഫേസ്ബുക്ക് വക്താവ് തയ്യാറായില്ല.

ഡൽഹി കലാപസമയത്ത് വിദ്വോഷ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിനൽ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.


#360malayalam #360malayalamlive #latestnews

ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. ഡൽഹി കലാപത്തിലെ വിദ്വേഷത്തിൽ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും വിദ...    Read More on: http://360malayalam.com/single-post.php?nid=2392
ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. ഡൽഹി കലാപത്തിലെ വിദ്വേഷത്തിൽ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും വിദ...    Read More on: http://360malayalam.com/single-post.php?nid=2392
ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. ഡൽഹി കലാപത്തിലെ വിദ്വേഷത്തിൽ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും വിദ്വേഷ പോസ്റ്റുകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്