ബോളിവുഡ് താരം ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയില്‍

ബോളിവുഡ് താരം ആസിഫ് ബസ്രയെ (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ്  ബസ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹന്‍ലാല്‍ നായകനായെത്തിയ മലയാള ചിത്രം ബിഗ് ബ്രദറിൽ മുത്താന എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചത് ആസിഫ് ബസ്രയായിരുന്നു.    

സംഭവ സ്ഥലത്ത് ഫോറസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും  എത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 


നിരവധി ചിത്രങ്ങളില്‍ ആസിഫ് ബസ്ര ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ്‌സീരിസില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ച നടനാണ് ആസിഫ് ബസ്ര. ജബ് വിമെറ്റ്, കായ്‌പോ പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാന്‍, ഹിച്ച്‌കി, ശൈത്താന്‍, ക്‌നോക്ക് ഔട്ട്, ക്രിഷ് 3 എന്നിവയാണ് ആസിഫ് ബസ്രയുടെ മറ്റു പ്രധാന ചിത്രങ്ങള്‍.

#360malayalam #360malayalamlive #latestnews

ബോളിവുഡ് താരം ആസിഫ് ബസ്രയെ (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ.......    Read More on: http://360malayalam.com/single-post.php?nid=2382
ബോളിവുഡ് താരം ആസിഫ് ബസ്രയെ (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ.......    Read More on: http://360malayalam.com/single-post.php?nid=2382
ബോളിവുഡ് താരം ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയില്‍ ബോളിവുഡ് താരം ആസിഫ് ബസ്രയെ (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്