തദ്ദേശീയ തെരഞ്ഞെടുപ്പിനായി ഉള്ള സമ്പൂർണ്ണ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഇന്നുമുതൽ ഉദ്യോഗസ്ഥ ഭരണവും നിലവിൽ വരും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. 


മാത്രമല്ല ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. 282 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയിലുണ്ട്.  ഇന്നത്തെ പട്ടികൾ കൂടി നിലവിൽവരുന്നതോടെ കൂടി വോട്ടർമാരുടെ എണ്ണവും വർദ്ധിക്കും.


 നിലവിലുള്ള ഭരണസമിതിയുടെ ഭരണം ഇന്ന് അവസാനിക്കും.മട്ടന്നൂരും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലെ കാലാവധി കഴിയുന്നത്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം നിലവില്‍ വരും. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നാളെയാണ് പുറത്ത് വരുന്നത്.


തദ്ദേശീയ തെരഞ്ഞെടുപ്പിനയുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 19 വരെയാണ്.  സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഉള്ള അവസരം ഈ മാസം 23 വരെയുണ്ട്. ഈ മാസം 20ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഡിസംബര്‍ എട്ട്,10,14 തിയതികളിലായി മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 16ന് വോട്ടെണ്ണും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനര്‍ വിജ്ഞാപനം ചെയ്ത സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഇന്നു നടക്കും.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസി...    Read More on: http://360malayalam.com/single-post.php?nid=2342
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസി...    Read More on: http://360malayalam.com/single-post.php?nid=2342
തദ്ദേശീയ തെരഞ്ഞെടുപ്പിനായി ഉള്ള സമ്പൂർണ്ണ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഇന്നുമുതൽ ഉദ്യോഗസ്ഥ ഭരണവും നിലവിൽ വരും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്