മലപ്പുറത്ത് അമ്മയും മൂന്ന് ആൺമക്കളും ആത്മഹത്യ ചെയ്തു മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. രഹ്ന, മക്കളായ ആദിത്യൻ (12 ) അർജുൻ (10) ഏഴു വയസുകാരനായ അനന്തു എന്നിവരാണ് മരിച്ചത്.

ഇവർ വാടകയ്‌ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്‌നത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


#360malayalam #360malayalamlive #latestnews

മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ.......    Read More on: http://360malayalam.com/single-post.php?nid=2290
മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ.......    Read More on: http://360malayalam.com/single-post.php?nid=2290
മലപ്പുറത്ത് അമ്മയും മൂന്ന് ആൺമക്കളും ആത്മഹത്യ ചെയ്തു മരിച്ച നിലയിൽ മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്