വയനാട്ടിൽ വീണ്ടും പോലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടതായി പോലീസ്

ലക്കിടി: വയനാട്ടിൽ മാവോയിസ്‌റ്റ് വെടിവയ‌്പ്. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിലാണ് പൊലീസിന്റെ തണ്ടർ ബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ വെടിവയ‌്പ് നടന്നത്. സംഘട്ടനത്തിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തണ്ടർ ബോൾട്ട് വിഭാഗത്തിന്റെ സ്ഥിരം പട്രോളിംഗിനിടെയാണ് മാവോയിസ്‌റ്റുകളെ കണ്ടതും, പരസ്‌പരം വെടിവയ‌്പ് നടന്നതെന്നുമാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെയാണ് വെടിവയ‌്പ് നടന്നത്. മാവോയിസ്റ്റുകൾ വെടിവച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. മേഖലയിൽ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും, സാറ്റലൈറ്റ് ഫോൺ വഴിയാണ് പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

വയനാട്ടിൽ മാവോയിസ്‌റ്റ് വെടിവയ‌്പ്. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിലാണ് പൊലീസിന്റെ തണ്ടർ ബോൾട്ടും മാവോ...    Read More on: http://360malayalam.com/single-post.php?nid=2211
വയനാട്ടിൽ മാവോയിസ്‌റ്റ് വെടിവയ‌്പ്. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിലാണ് പൊലീസിന്റെ തണ്ടർ ബോൾട്ടും മാവോ...    Read More on: http://360malayalam.com/single-post.php?nid=2211
വയനാട്ടിൽ വീണ്ടും പോലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടതായി പോലീസ് വയനാട്ടിൽ മാവോയിസ്‌റ്റ് വെടിവയ‌്പ്. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിലാണ് പൊലീസിന്റെ തണ്ടർ ബോൾട്ടും മാവോയിസ്‌റ്റുകളും തമ്മിൽ വെടിവയ‌്പ് നടന്നത്. സംഘട്ടനത്തിൽ ഒരു മാവോയിസ്‌റ്റ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്