കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് സംസ്ഥാനത്തു നേരിയ ഇളവ്; സംസ്ഥാനത്തു ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 35141 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര് 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര് 174, ഇടുക്കി 79, കാസര്ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര് (55), ചേര്ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്പ്പൂകര സ്വദേശി വിദ്യാധരന് (75), എറണാകുളം ഫോര്ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര് കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന് (80), ചേവൂര് സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര് സ്വദേശി ചന്ദ്രശേഖരന് (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല് സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല് സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള് റഹ്മാന് (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര് തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന് (62), കാസര്ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ര...    Read More on: http://360malayalam.com/single-post.php?nid=2052
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ര...    Read More on: http://360malayalam.com/single-post.php?nid=2052
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് സംസ്ഥാനത്തു നേരിയ ഇളവ്; സംസ്ഥാനത്തു ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്