കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ ഒരാഴ്ച്ച രജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ കേസുകൾ

എരമംഗലം: കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ കേസുകൾ. കോവിഡ് വ്യാപനം തടയാൻ പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരും  പരിശോധന കർശനമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും സാനിറ്റൈസർ ഉൾപ്പെടെയുള്ളവ സജ്ജീകരിക്കാതിരിക്കുകയും നിശ്ചിത സമയം കഴിഞ്ഞും പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയുമാണ് പിഴ ചുമത്തിയതെന്ന് പെരുമ്പടപ്പ് സിഐ എം.അൽത്താഫ് അലി അറിയിച്ചു. 

പൊലീസ് 500 കേസുകളും വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലെ സെക്ടർ മജിസ്ട്രേറ്റുമാർ 520 കേസും റജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ ...    Read More on: http://360malayalam.com/single-post.php?nid=2033
കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ ...    Read More on: http://360malayalam.com/single-post.php?nid=2033
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ ഒരാഴ്ച്ച രജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ കേസുകൾ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ കേസുകൾ. കോവിഡ് വ്യാപനം തടയാൻ പൊലീസും സെക്ടർ മജിസ്ട്രേറ്റുമാരും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്