കോവിഡ് 19: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളാണ് നീട്ടിയത്. പരീക്ഷകൾ 2021 ഫെബ്രുവരിയിൽ നടത്തും. കോവിഡ് വ്യാപനത്തെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷകൾക്ക് ഓരോഘട്ടത്തിലും 2000 ഓളം പരീക്ഷാകേന്ദ്രങ്ങൾ വേണ്ടിവരും. എന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതും, പൊതുഗതാഗത സംവിധാനങ്ങൾ പൂർവസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതുമാണ് പരീക്ഷ മാറ്റിവെക്കാൻ കാരണമെന്നും പി.എസ്.സി വ്യക്തമാക്കി. അതേസമയം യു.പി.എസ്.എ, എൽ.പി.എസ്.എ പരീക്ഷകൾ നവംബർ 7, 24 തീയതികളിൽ വിവിധ ജില്ലകളിൽ നടക്കും.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയു...    Read More on: http://360malayalam.com/single-post.php?nid=1971
സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയു...    Read More on: http://360malayalam.com/single-post.php?nid=1971
കോവിഡ് 19: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് നീട്ടി സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്