കോവിഡ്​ മുട്ടുമടക്കി; 106ാം വയസ്സിൽ കോവിഡിനെ തോല്‍പിച്ച് വള്ളിക്കുട്ടിയമ്മ

ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമത്തിന്റെ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പ​ന്റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് കഴിഞ്ഞ അഞ്ചിന്​ ഹൈസ്കൂളിൽ നടന്ന ആൻറിജൻ ടെസ്​റ്റിലാണ് പോസറ്റിവായത്. തുടർന്ന് പാലക്കാട് ജില്ല മെഡിക്കൽ കോളജിൽ ചികിൽസ നേടി. പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്​റ്റിൽ ഫലം നെഗറ്റിവായി.

ആരോഗ്യ പ്രവർത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്തിക്കുവാൻ സഹായിച്ചു. ഉറ്റവരെ കാണാൻ കഴിയാതെയിരുന്ന മുത്തശ്ശിക്ക് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി.

നാലു മക്കളും അവരുടെ മക്കളും എന്നിങ്ങനെ അഞ്ചു തലമുറകളിലായി അറുപതോളം പേരക്കുട്ടികളുണ്ട്. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഇക്കഴിഞ്ഞ ഓണനാളിൽ ഇവരെ ആദരിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമത്തിന്റെ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമു...    Read More on: http://360malayalam.com/single-post.php?nid=1843
ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമത്തിന്റെ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമു...    Read More on: http://360malayalam.com/single-post.php?nid=1843
കോവിഡ്​ മുട്ടുമടക്കി; 106ാം വയസ്സിൽ കോവിഡിനെ തോല്‍പിച്ച് വള്ളിക്കുട്ടിയമ്മ ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമത്തിന്റെ മുത്തശ്ശി വള്ളിക്കുട്ടിയമ്മ കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിച്ചു. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പ​ന്റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്