കോവിഡ് പരിശോധനാ ഫലം കുറക്കുന്ന വില്ലനായി സോഫ്റ്റ്‌വെയര്‍ മാറ്റം

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറക്കാൻ കാരണമാകുന്നത് പുതിയ സോഫ്റ്റ്‌വെയറിലെ നിബന്ധനകൾ. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പുതിയ ലാബ് മാനേജ്മെൻറ് സോഫ്റ്റ്‌വെയറിൽ ഒരു പരിശോധന നടത്തുന്നതിനുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെങ്കിൽ 15 മുതൽ 20 മിനിറ്റ് വരെ എടുക്കും. നേരത്തെ അഞ്ചു മിനിറ്റിനകം തീർന്നിരുന്നു ഡേറ്റാ എൻട്രി ആണ് ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നത്. പ്രതിദിനം 150 ടെസ്റ്റുകൾ വരെ നടത്തിയിരുന്ന സർക്കാർ ആശുപത്രികളിൽ ലാബുകളിൽ പരിശോധന പകുതിയായി. ഇതോടെ സംസ്ഥാനതലത്തിൽ പ്രതിദിനം 70,000 പരിശോധന വരെ നടന്നിരുന്നത് 50000 ആയി കുറഞ്ഞു

ഹെൽത് മോൻ എന്ന പേരിലുള്ള സോഫ്റ്റ്‌വെയർ മാറ്റി ലാബ് ഡയഗ്നോസ്റ്റിക് മാനേജ്മെൻറ് സിസ്റ്റം (എൽ ഡി എം എസ്) എന്ന സോഫ്റ്റ്‌വെയർ അവതരിപ്പിച്ചതോടെയാണ് പരിശോധന സങ്കീർണമായത്  എൽ ഡി എം എസ് നാല് പേജിൽ ആയി 21 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പരിശോധനക്ക്  മുൻപ് വിവരങ്ങൾ ഉൾപ്പെടുത്തണം. സമയം തികയാത്തതിനാൽ പോസിറ്റീവ് കേസുകൾ ആദ്യം ഉൾപ്പെടുത്തുകയാണ് ആരോഗ്യ ജീവനക്കാർ ചെയ്യുന്നത്. നെഗറ്റീവ് ആവുന്ന അവരുടെ വിവരങ്ങൾ പല ജില്ലകളിലും ഉൾപ്പെടുത്തുന്നില്ല ഇത് ടെസ്റ്റ് പോസിറ്റീവ് വർധിക്കാൻ കാരണമാകുന്നതായി വിദഗ്ധർ പറയുന്നു

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറക്കാൻ കാരണമാകുന്നത് പുതിയ സോഫ്റ്റ്‌വെയറിലെ നിബന്ധനകൾ. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ...    Read More on: http://360malayalam.com/single-post.php?nid=1808
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറക്കാൻ കാരണമാകുന്നത് പുതിയ സോഫ്റ്റ്‌വെയറിലെ നിബന്ധനകൾ. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ...    Read More on: http://360malayalam.com/single-post.php?nid=1808
കോവിഡ് പരിശോധനാ ഫലം കുറക്കുന്ന വില്ലനായി സോഫ്റ്റ്‌വെയര്‍ മാറ്റം സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറക്കാൻ കാരണമാകുന്നത് പുതിയ സോഫ്റ്റ്‌വെയറിലെ നിബന്ധനകൾ. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പുതിയ ലാബ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്