സ്വകാര്യബസിലും കടകളിലും ബോധവത്കരണവുമായി കളക്ടർ

തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബോധവത്കരണവുമായി ജില്ലാ കളക്ടർതന്നെ തെരുവിലിറങ്ങി. കളക്ടർ കെ. ഗോപാലകൃഷ്ണൻ തിരൂർ ബസ്‌സ്റ്റാൻഡിലെത്തി സ്വകാര്യബസിലും കടകളിലും മാർക്കറ്റിലും ബാങ്കുകളിലും നാട്ടുകാർക്കും ഓട്ടോ ഡ്രൈവർമാർക്കുമെല്ലാം ബോധവത്കരണം നടത്തി. ഗൾഫ് മാർക്കറ്റുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയെങ്കിലും വീഴ്ചകൾ പരിഹരിക്കാൻ 24 മണിക്കൂർ സമയം നൽകി. പരിഹരിക്കാത്ത കടകളും സ്ഥാപനങ്ങളും ഉടൻ അടച്ചുപൂട്ടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവും നൽകി.


ബസിന്റെ പിൻസീറ്റിൽ സാമൂഹിക അകലം പാലിക്കാതെ ഏഴു പേരിരിക്കുന്നത് കണ്ട് കളക്ടർ ഇടപെട്ടു. ബാങ്കിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് ബാങ്ക് മാനേജരെ വിളിച്ചുവരുത്തി താക്കീത് നൽകി. എന്നാൽ പച്ചക്കറി മാർക്കറ്റിൽ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതുകണ്ട് കച്ചവടക്കാരെ അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് കളക്ടർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബോധവത്കരണവുമായി ജില്ലാ കളക്ടർതന്നെ തെരുവിലിറങ്ങി. കളക്ടർ.... ...    Read More on: http://360malayalam.com/single-post.php?nid=1772
തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബോധവത്കരണവുമായി ജില്ലാ കളക്ടർതന്നെ തെരുവിലിറങ്ങി. കളക്ടർ.... ...    Read More on: http://360malayalam.com/single-post.php?nid=1772
സ്വകാര്യബസിലും കടകളിലും ബോധവത്കരണവുമായി കളക്ടർ തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ബോധവത്കരണവുമായി ജില്ലാ കളക്ടർതന്നെ തെരുവിലിറങ്ങി. കളക്ടർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്