രാജ്യസഭ തിരഞ്ഞെടുപ്പ്: തിയ്യതി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി : രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 20 ന് പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആയിരിക്കും. രാജ്യസഭയില്‍ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ 10 ഉം ഉത്തരാഖണ്ഡില്‍ ഒരു സീറ്റുമാണ് അടുത്ത മാസം ഒഴിവു വരുന്നത്. 

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ്, സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.

#360malayalam #360malayalamlive #latestnews

രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെ...    Read More on: http://360malayalam.com/single-post.php?nid=1717
രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെ...    Read More on: http://360malayalam.com/single-post.php?nid=1717
രാജ്യസഭ തിരഞ്ഞെടുപ്പ്: തിയ്യതി പ്രഖ്യാപിച്ചു. രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്