കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി

കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ കൊവിഡിന് തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. എന്നാൽ പലരിലും മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ എന്ന രോഗാവസ്ഥയുണ്ടാകുന്നുണ്ട്. കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടക്കത്തിലുള്ള ജാഗ്രത വീണ്ടെടുക്കണം. 9 മണിക്കൂർ ത്വക് പ്രതലത്തിൽ കൊവിഡ് രോഗാണുവിന് നിലനിൽക്കാനാകും. അതിനാൽ ബ്രേക്ക് ദ ചെയ്ൻ ശക്തമാക്കണം. സന്നദ്ധ സംഘടനകളും കടയുടമകളും അധികൃതരും കൈകൾ ശുചിയാക്കാനുള്ള ക്രമീകരണം നേരത്തെ ഏർപ്പാടാക്കിയിരുന്നു. അവ പുനസ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി. വിക്ടേഴ്‌സിലെ ഓൺലെൻ ക്ലാസുകളിൽ ആവശ്യമായ നിർദേശം നൽകും. അധ്യാപകരും ക്രിയാത്മകമായി ഇടപെടണമെന്നും മുഖ്യമന്ത്രി.

#360malayalam #360malayalamlive #latestnews

കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ......    Read More on: http://360malayalam.com/single-post.php?nid=1635
കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ......    Read More on: http://360malayalam.com/single-post.php?nid=1635
കൊവിഡ് മൂലം ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി കൊവിഡ് മുക്തി നേടിയവരില്‍ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ശതമാനം പേരിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്