അബ്ദുല്ലക്കുട്ടിയുടെ കാറിൽ ലോറിയിടിച്ച സംഭവം: ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറി‍ൽ ലോറിയിടിച്ച സംഭവവും അതിനു തൊട്ടു മുൻപു ഹോട്ടലിൽ അബ്ദുല്ലക്കുട്ടിയെ ചിലർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയും അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാറിലിടിച്ച ലോറിയുടെ ഡ്രൈവർ ചട്ടിപ്പറമ്പ് പഴമള്ളൂർ അരീക്കത്ത് മുഹമ്മദ് സുഹൈലിനെ (29) കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കയ്യേറ്റത്തിനു ശ്രമിച്ചെന്ന പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തിട്ടുണ്ട്. സംശയമുള്ള മൂന്നു പേരെക്കുറിച്ച് അന്വേഷിക്കുന്നു. അതേ സമയം, ആസൂത്രിതമായ ആക്രമണമാണെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. തന്റെ പരാതികൾ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

വ്യാഴാഴ്ച രാത്രി അബ്ദുല്ലക്കുട്ടി തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പോകുന്നതിനിടെയാണു പരാതിക്കാസ്പദമായ സംഭവങ്ങൾ. പൊന്നാനിക്കടുത്തു വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ഒരാൾ മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. കാറിൽ കയറിയപ്പോൾ പിന്നാലെയെത്തി ചില്ലിൽ ഇടിക്കുകയും വാഹനം മുന്നോട്ടെടുത്തപ്പോൾ കല്ലെറിയുകയും ചെയ്തു. അതിനു പിന്നാലെയാണു കോട്ടയ്ക്കലിനു സമീപം രണ്ടത്താണിയിൽ കാറിനു പിന്നിൽ ലോറി രണ്ടു തവണ ഇടിച്ചത്. 3 കിലോമീറ്റർ അപ്പുറത്തു താമസിക്കുന്നയാളുടേതാണു ലോറി.

രാത്രി ഒൻപതേമുക്കാലിനു ഡ്രൈവർ ഉറങ്ങിപ്പോയെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അരുൺകുമാർ, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനുരാഗ്, അബ്ദുല്ലക്കുട്ടിയുടെ പഴ്സനൽ അസിസ്റ്റന്റ് റയീസ് എന്നിവരും കാറിലുണ്ടായിരുന്നു. അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാർ മുൻപിലെ കാറിലിടിച്ച് രണ്ടു വാഹനങ്ങൾക്കും സാരമായ കേടുപാടുണ്ട്.  സംഭവസ്ഥലങ്ങൾ ഇന്നലെ ജില്ലാ പൊലീസ് മേധാവി സന്ദർശിച്ചു. തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സിഐമാരായ പി.എസ്.മ‍ജ്ഞിത്ത്‍ ലാൽ (പൊന്നാനി), എൻ.ബി.ഷൈജു (കാടാമ്പുഴ) എന്നിവരും സംഘത്തിലുണ്ട്.

അതേ സമയം, ഭക്ഷണത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞാണ് അബ്ദുല്ലക്കുട്ടി പോയതെന്നും ഹോട്ടലിലോ പരിസരത്തോ എന്തെങ്കിലും പ്രശ്നമുണ്ടായതായി അറിയില്ലെന്നും ഹോട്ടൽ ഉടമകളിലൊരാളായ മൊയ്തുട്ടി തെക്കുംപറമ്പത്ത് പറഞ്ഞു. ഹോട്ടലുടമ കടയടയ്ക്കുന്ന തിരക്കിലായതിനാൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നാണു പൊലീസ് നിഗമനം. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് ലോറി ഡ്രൈവർക്കെതിരെ കേസ്. വേങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു ലോറി. ആലത്തിയൂരിൽ ലോഡ് ഇറക്കി വരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു ഡ്രൈവറുടെ മൊഴി.

നേരിട്ടും വേട്ടയാടുന്നു: അബ്ദുല്ലക്കുട്ടി

കണ്ണൂർ: കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടിയിരുന്നവർ ഇപ്പോൾ നേരിട്ടും അതിനു ശ്രമിക്കുകയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി. പുതിയ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പൊതുപ്രവർത്തകനു ഹോട്ടലിൽ ഭക്ഷണം കഴിക്കാനും റോഡിലൂടെ യാത്ര ചെയ്യാനും കഴിയില്ലെന്ന സാഹചര്യമാണു കേരളത്തിൽ. ആക്രമണങ്ങളിൽ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. തിരുവനന്തപുരത്ത് ബിജെപി ഓഫിസിൽ ഭാരതാംബയുടെ ചിത്രത്തിൽ നമസ്കരിച്ചതിന്റെ പേരിൽ ഗൾഫിൽ നിന്നു വിളിച്ച് അസഭ്യം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്. ഫെയ്സ്ബുക്കിലെ ആക്രമണത്തിനെതിരെ അഞ്ചു തവണ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തിട്ടില്ല. മതവികാരം ഇളക്കിവിടുന്ന തരത്തിലാണു പല കമന്റുകളും. പൊതുസമൂഹവും സമുദായ നേതാക്കളും ഉത്തരം പറയണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.


#360malayalam #360malayalamlive #latestnews

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറി‍ൽ ലോറിയിടിച്ച സംഭവവും അതിനു തൊട്ടു മുൻപു ഹോട്ടലിൽ അബ്ദുല്ലക്കുട്ട...    Read More on: http://360malayalam.com/single-post.php?nid=1615
ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറി‍ൽ ലോറിയിടിച്ച സംഭവവും അതിനു തൊട്ടു മുൻപു ഹോട്ടലിൽ അബ്ദുല്ലക്കുട്ട...    Read More on: http://360malayalam.com/single-post.php?nid=1615
അബ്ദുല്ലക്കുട്ടിയുടെ കാറിൽ ലോറിയിടിച്ച സംഭവം: ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറി‍ൽ ലോറിയിടിച്ച സംഭവവും അതിനു തൊട്ടു മുൻപു ഹോട്ടലിൽ അബ്ദുല്ലക്കുട്ടിയെ ചിലർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയും അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാറിലിടിച്ച ലോറിയുടെ ഡ്രൈവർ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്