വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

എരമംഗലം: ഉത്തർപ്രദേശിലെ ഹാത്രസറിൽ ദളിത് പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും  ,  പൈശാചിക സംഭവത്തിൽ നീതിക്കായ് പ്രതികരിച്ച രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരെ കയ്യേറ്റം ചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പോലീസ്   നടപടിയിൽ പ്രതിഷേധിച്ചും  വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു . എരമംഗലം സെൻ്ററിൽ നടത്തിയ പ്രതിഷേധ സമരം  വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് , പി. രാജാറാം അധ്യക്ഷത വഹിച്ചു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റിയാസ് പഴഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ഡി. സി. സി. മെമ്പർ . കെ.എം . അനന്ത ക്യഷ്ണൻ ,  ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് മജീദ് പാടിയോടത്ത് , യൂത്ത് കോൺഗ്രസ്സ് പൊന്നാനി അസംബ്ലി പ്രസിഡൻ്റ് വിനു എരമംഗലം , കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, കെ.പി മനോജ്   തുടങ്ങിയവർ പ്രസംഗിച്ചു.  കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ നവാസ് സെൻസിക് , കെ. രാംകുമാർ , പ്രസാദ് നാക്കോല തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി .

#360malayalam #360malayalamlive #latestnews

എരമംഗലം: ഉത്തർപ്രദേശിലെ ഹാത്രസറിൽ ദളിത് പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും , പൈശാചിക സംഭവത്തിൽ നീതിക്ക...    Read More on: http://360malayalam.com/single-post.php?nid=1541
എരമംഗലം: ഉത്തർപ്രദേശിലെ ഹാത്രസറിൽ ദളിത് പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും , പൈശാചിക സംഭവത്തിൽ നീതിക്ക...    Read More on: http://360malayalam.com/single-post.php?nid=1541
വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു എരമംഗലം: ഉത്തർപ്രദേശിലെ ഹാത്രസറിൽ ദളിത് പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും , പൈശാചിക സംഭവത്തിൽ നീതിക്കായ് പ്രതികരിച്ച രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരെ കയ്യേറ്റം ചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്