ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 1350ലധികം പോസിറ്റീവ് കേസുകള്‍: കര്‍ശന നിയന്ത്രണവുമായി പോലീസ്

ചങ്ങരംകുളം:കോവിഡ് വ്യാപനം കൂടിയതോടെ ചങ്ങരംകുളം സ്റ്റേഷന്‍ പരിതിയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിന്റെ തീരുമാനം.ചങ്ങരംകുളം  സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇതിനിടെ 1350 ഓളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതില്‍ 650 ഓളം പേരുടെ രോഗം മാറിയെങ്കിലും 700 ഓളം പേര്‍ ഇപ്പോഴും രോഗാവസ്ഥയിലാണ്.എടപ്പാള്‍,വട്ടംകുളം ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ അതിതീവ്രമായ രീതിയില്‍ കോവിഡ് വ്യാപനം നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണം.പ്രദേശത്ത് വിവാഹം മരണം പോലുള്ള സാഹചര്യങ്ങളില്‍ നിയന്ത്രണം ലംഘിച്ച് ആളുകള്‍ ഒന്നിച്ച് ചേര്‍ന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് പോലീസ് കര്‍ശനനടപടികളിലേക്ക് നീങ്ങുന്നത്.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും മാസ്കില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും നടപടികള്‍ ശക്തമാക്കും.നിശ്ചിത സമയം കഴിഞ്ഞും കടകള്‍ അടക്കാത്തവര്‍ക്കെതിരെയും കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി കച്ചവടം നടത്തുന്നവര്‍ക്കെതിരെയും കര്‍ശന ശിക്ഷാനടപടികളിലേക്ക് നീങ്ങുമെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം പോലീസ് സർക്കിൾ ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ വോഡിയോ സന്ദേശത്തിലൂടെ പങ്ക്‌വെച്ച കാര്യങ്ങള്‍ ഇതൊക്കെ...    Read More on: http://360malayalam.com/single-post.php?nid=1540
ചങ്ങരംകുളം പോലീസ് സർക്കിൾ ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ വോഡിയോ സന്ദേശത്തിലൂടെ പങ്ക്‌വെച്ച കാര്യങ്ങള്‍ ഇതൊക്കെ...    Read More on: http://360malayalam.com/single-post.php?nid=1540
ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 1350ലധികം പോസിറ്റീവ് കേസുകള്‍: കര്‍ശന നിയന്ത്രണവുമായി പോലീസ് ചങ്ങരംകുളം പോലീസ് സർക്കിൾ ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ വോഡിയോ സന്ദേശത്തിലൂടെ പങ്ക്‌വെച്ച കാര്യങ്ങള്‍ ഇതൊക്കെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്