യു.പി ഹത്രാസിലെ പെൺകുട്ടിയുടെ കൊലപാതകത്തിലും, രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധ വലയം തീർത്തു

 എടപ്പാൾ :യു.പി ഹത്രാസിലെ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലും, കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ യോഗി പോലീസിന്റെ  അക്രമത്തിലും പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ചേകനൂരിൽ  മെഴുകുതിരി കത്തിച്ച് പ്രതിഷേധ വലയം തീർത്തു. 

പ്രതിഷേധ സംഘമം പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി വി.വി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എം.കെ മുജീബ് അധ്യക്ഷത വഹിച്ചു. 

തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.വി ഷുഹൈബ് ഹുദവി, മണ്ഡലം എം.എസ്.എഫ് സെക്രട്ടറി ഏ.വി നബീൽ, റഫീഖ് ചേകനൂർ, നാഫി എം.പി, മിസ്ഹബ് പി, രിഫാസ് പി, സുഹൈൽ വി എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

എടപ്പാൾ :യു.പി ഹത്രാസിലെ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലും, കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ രാഹുൽ ഗ...    Read More on: http://360malayalam.com/single-post.php?nid=1439
എടപ്പാൾ :യു.പി ഹത്രാസിലെ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലും, കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ രാഹുൽ ഗ...    Read More on: http://360malayalam.com/single-post.php?nid=1439
യു.പി ഹത്രാസിലെ പെൺകുട്ടിയുടെ കൊലപാതകത്തിലും, രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രതിഷേധ വലയം തീർത്തു എടപ്പാൾ :യു.പി ഹത്രാസിലെ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലും, കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ രാഹുൽ ഗാന്ധിക്ക് നേരെയുണ്ടായ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്