മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു; സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കിയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. അമിതമായി പിഴയിടാക്കുന്നില്ലെന്നും പരിശോധന കർശനമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണര്‍ രാജീവ് പുത്തലേത്ത് മീഡിയവണിനോട് പറഞ്ഞു.

വാഹന ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കർ പതിയ്ക്കുന്നതിലും ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പ് അമിതമായി പിഴയിടാക്കുന്നതായാണ് പരാതി. 5,000 രൂപ മുതൽ 45,000 രൂപ വരെ പിഴ ചുമത്തുന്നുവെന്നാണ് പ്രചരണം. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം നിയമാനുസൃതമല്ലാതെ ഒരു വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്നില്ലെന്ന് ഗതാഗത ജോയിന്‍റ് കമ്മീഷണര്‍ രാജീവ് പുത്തേത് മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് സുപ്രീം കോടതി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്.ഇതിന് ശേഷം ഫെബ്രുവരിയിൽ നിയമാനുസൃത രൂപമാറ്റം എന്തൊക്കെയാണെന്ന് വ്യക്തമാക്കി കൊണ്ട് ഗതാഗത വകുപ്പ് മാർഗ്ഗ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 2...    Read More on: http://360malayalam.com/single-post.php?nid=1431
വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 2...    Read More on: http://360malayalam.com/single-post.php?nid=1431
മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു; സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കിയാണ് മോട്ടോർ വാഹന..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്