തിരൂരിൽ മോഷണക്കേസ് പ്രതിക്ക് കോവിഡ്; പോലീസുകാർ ക്വാറന്റീനിൽ

തിരൂർ: റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറികളിൽ നിന്ന് രാത്രി പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കൽ പതിവാക്കി പോലീസ് പിടിയിലായയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസമാണ് കടയിൽ മോഷണം നടത്തിയതിന് ഇയാൾ പിടിയിലായി റിമാൻഡിലായത്.

ഇതിനിടയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

പ്രതിയിപ്പോൾ മഞ്ചേരി പയ്യനാട് ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിഡ് ചികിത്സയിലാണ്

ഇയാളെ പിടികൂടുമ്പോൾ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന തിരൂർ ചെമ്പ്രയിലെ വാടകവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി സിംകാർഡുകൾ കണ്ടെടുത്തു.

കഴിഞ്ഞദിവസം തിരൂർ താഴെപ്പാലത്ത് നിർത്തിയിട്ട ചരക്കുലോറിയിൽ രാത്രി മോഷണംപോയ മൊബൈൽ ഫോണിന്റെ സിംകാർഡുകൾ വാടകവീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്ക് രോഗം ഭേദമായാൽ പോലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യുകയും തെളിവെടുപ്പു നടത്തുകയും ചെയ്യും. ഇയാൾക്കെതിരേ ചങ്ങരംകുളം, വളാഞ്ചേരി പൊന്നാനി സ്റ്റേഷനുകളിൽ കേസുള്ളതായി പോലീസ് പറഞ്ഞു

#360malayalam #360malayalamlive #latestnews

തിരൂർ: റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറികളിൽ നിന്ന് രാത്രി പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കൽ പതിവാക്കി പോലീസ് പിടിയ...    Read More on: http://360malayalam.com/single-post.php?nid=1406
തിരൂർ: റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറികളിൽ നിന്ന് രാത്രി പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കൽ പതിവാക്കി പോലീസ് പിടിയ...    Read More on: http://360malayalam.com/single-post.php?nid=1406
തിരൂരിൽ മോഷണക്കേസ് പ്രതിക്ക് കോവിഡ്; പോലീസുകാർ ക്വാറന്റീനിൽ തിരൂർ: റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറികളിൽ നിന്ന് രാത്രി പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കൽ പതിവാക്കി പോലീസ് പിടിയിലായയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസമാണ് കടയിൽ മോഷണം....... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്