വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ

വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവു പുറപ്പെടുവിക്കും

ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഈ രീതി വിദേശത്ത് നിന്നും എത്തുന്നവരുടെ കാര്യത്തിലും പിന്തുടരാനാണ് നിലവിലുള്ള ധാരണ. വിദേശത്തു നിന്നും കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണം. കൊവിഡ് നെഗറ്റീവായവർ കേരളത്തിലെത്തി ഏഴു ദിവസത്തെ ക്വാറന്റീനിൽ കഴിയണം. ഏഴാം ദിവസം വീണ്ടും പരിശോധന നടത്തണം. ഇതും നെഗറ്റീവാണെങ്കിൽ ബാക്കിയുള്ള ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമില്ല. ഏഴാം ദിവസം ടെസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പതിനാലു ദിവസവും ക്വാറന്റീനിൽ തുടരണം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ധാരണയിലെത്തിയെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. കൂടുതൽ ചർച്ചയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക

#360malayalam #360malayalamlive #latestnews

വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തര...    Read More on: http://360malayalam.com/single-post.php?nid=1239
വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തര...    Read More on: http://360malayalam.com/single-post.php?nid=1239
വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ വിദേശത്ത് നിന്നെത്തുന്നവർക്കും ക്വാറന്റീൻ ഏഴു ദിവസമാക്കി ചുരുക്കാൻ ധാരണ. വിശദമായ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവു പുറപ്പെടുവിക്കും ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ഈ രീതി വിദേശത്ത് നിന്നും എത്തുന്നവരുടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്