എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്

ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം

പൊന്നാനി:എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നു.എടപ്പാളില്‍ മാത്രം ഇന്ന് രോഗം സ്ഥിരീകരിച്ചത് 178 പേര്‍ക്കാണ്.തൊട്ടടുത്ത  വട്ടംകുളം പഞ്ചായത്തില്‍ 106 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ആലംകോട് പഞ്ചായത്തില്‍ മാത്രം 22 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.താലൂക്കില്‍ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ആശങ്കയോടെ ആരോഗ്യവകുപ്പ് കാണുന്നത്

എടപ്പാൾ മേഖലയിൽ അതിതീവ്ര കോവിഡ് വ്യാപനമെന്നാണ് ജില്ലാ മെഡിക്കൽ ഡിപ്പാർട്മെന്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറം ജില്ലയിലെ ഒരു  പ്രധാന പട്ടണമായ എടപ്പാളിലെ  പരിസര പ്രദേശങ്ങളിലാണ് കോവിഡ് രോഗികളിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. 

ജില്ലയിൽ സ്ഥലം ലഭ്യമല്ലാത്ത മുപ്പത്തിലധികം കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.ജില്ലയിലെ കോവിഡ് ബാധിതരിൽ കാൽ ഭാഗത്തിലധികവും എടപ്പാൾ മേഖലയിലാണുള്ളത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക് ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം പൊന്നാനി:എടപ്പ...    Read More on: http://360malayalam.com/single-post.php?nid=1398
എടപ്പാള്‍ വട്ടംകുളം മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക് ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം പൊന്നാനി:എടപ്പ...    Read More on: http://360malayalam.com/single-post.php?nid=1398
എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിൽ അതിതീവ്ര കോവിഡ് വ്യാപനം എടപ്പാള്‍ വട്ടംകുളം മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക് ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം പൊന്നാനി:എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നു.എടപ്പാളില്‍ മാത്രം ഇന്ന് രോഗം സ്ഥിരീകരിച്ചത് 178 പേര്‍ക്കാണ്.തൊട്ടടുത്ത വട്ടംകുളം പഞ്ചായത്തില്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്