കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു. ചാലാപ്പള്ളിയിലാണ് സംഭവം. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച ചാലാപ്പള്ളി സ്വദേശി പുരുഷോത്തമന്റെ മൃതദേഹത്തിന് പകരം രണ്ട് ദിവസം മുൻപ് കൊവിഡ് ബാധിച്ച് മരിച്ച കോന്നി സ്വദേശിനി ചിന്നമ്മ ഡാനിയലിന്റെ മൃതദേഹമാണ് വീട്ടിൽ എത്തിച്ചത്.

പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് സംഭവം. കൊവിഡ് ചികിത്സയിലായിരുന്ന പുരുഷോത്തമൻ രോഗം മൂർച്ഛിച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. തുടർന്ന് മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. വീട്ടുകാർക്ക് കൈമാറുന്നതിന് മുന്നേ പിഴവ് മനസിലായതോടെ മൃതദേഹം തിരികെ കൊണ്ടുപോയി. ആംബുലൻസ് ഡ്രൈവർക്ക് തെറ്റുപറ്റിയതാണ് മൃതദേഹം മാറാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു. ചാലാപ്പള്ളിയിലാണ് സംഭവം. ഇന്ന് കൊവിഡ് ബാധിച്ച് മരിച...    Read More on: http://360malayalam.com/single-post.php?nid=1394
പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു. ചാലാപ്പള്ളിയിലാണ് സംഭവം. ഇന്ന് കൊവിഡ് ബാധിച്ച് മരിച...    Read More on: http://360malayalam.com/single-post.php?nid=1394
കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു. ചാലാപ്പള്ളിയിലാണ് സംഭവം. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച ചാലാപ്പള്ളി സ്വദേശി പുരുഷോത്തമന്റെ മൃതദേഹത്തിന് പകരം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്