രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍: ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ ഇത് 11 ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറവാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140% വര്‍ധനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്നാണ് സൂചന.

#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്ത...    Read More on: http://360malayalam.com/single-post.php?nid=1375
തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്ത...    Read More on: http://360malayalam.com/single-post.php?nid=1375
രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍: ആശങ്കപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ട് തിരുവനന്തപുരം: രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തില്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് ദേശീയ ശരാശരിയേക്കാള്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്