സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെ: മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവകരവുമായ സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നേരിടുന്നത്. ആദ്യ ഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് നമ്മുടേത്. മേയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍ നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്ത...    Read More on: http://360malayalam.com/single-post.php?nid=1343
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്ത...    Read More on: http://360malayalam.com/single-post.php?nid=1343
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെ: മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവകരവുമായ സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്