ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക വനിതാ ലീഗ്

ചങ്ങരംകുളം: കോവിഡിന്റെ കാരണം പറഞ്ഞ് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിനും യുവതിയുടെ ഗുരുതരാവസ്ഥക്കും വഴിയൊരുക്കിയ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരെ അടിയന്തിര ശിക്ഷാ നടപടികളെടുക്കണമെന്ന് പൊന്നാനി നിയോജക മണ്ഡലം വനിതാ ലീഗ് ആവശ്യപ്പെട്ടു. പൊന്നാനി താലൂക്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുക, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നൊരുക്കങ്ങളുടെ ഭാഗമായി കീഴ്ഘടകങ്ങളുടെ ശാക്തീകരണത്തിന് യോഗം കർമപദ്ധതികൾ തയ്യാറാക്കി. പഞ്ചായത്ത് തോറും സോഷ്യൽ മീഡിയ കൺവെൻഷനുകൾ ഒക്ടോബർ പത്തിനകം ചേരും. ചന്ദ്രിക സബ്സ്ക്രിപ്ഷൻ ക്യമ്പയ്ൻ വിജയിപ്പിക്കും.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖദീജാ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ, സി.ഇബ്രാഹിം കുട്ടി മാസ്റ്റർ, പടിഞ്ഞാറകത്ത് ബീവി, മറിയക്കുട്ടി നെച്ചിക്കൽ, റുക്കിയ ടീച്ചർ സംസാരിച്ചു. ആയിഷ ഹസ്സൻ നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: കോവിഡിന്റെ കാരണം പറഞ്ഞ് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിനും യുവതിയുടെ ഗു...    Read More on: http://360malayalam.com/single-post.php?nid=1318
ചങ്ങരംകുളം: കോവിഡിന്റെ കാരണം പറഞ്ഞ് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിനും യുവതിയുടെ ഗു...    Read More on: http://360malayalam.com/single-post.php?nid=1318
ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക വനിതാ ലീഗ് ചങ്ങരംകുളം: കോവിഡിന്റെ കാരണം പറഞ്ഞ് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണത്തിനും യുവതിയുടെ ഗുരുതരാവസ്ഥക്കും വഴിയൊരുക്കിയ ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരെ അടിയന്തിര ശിക്ഷാ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്