തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

 തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന്‍ മുഹമ്മദ്‌ സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്.ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിനകത്ത് ചെറിയ രീതിയില്‍ ഉയര്‍ന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെങ്കിലും അഗ്‌നി നാളങ്ങള്‍ കണ്ടതോടെ പെട്ടെന്നു നിര്‍ത്തി കാറില്‍ നിന്നും സുഹൈല്‍ പുറത്തേക്കോടുകയായിരുന്നു. ബോണറ്റ് തുറന്ന് നിസ്സഹായാവസ്ഥയില്‍ മാറി നിന്നതും കാര്‍ അഗ്‌നിഗോളമായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ച് പുകയൊന്ന് അടങ്ങിയപ്പോള്‍ കണ്ടത് കാറിന്റെ അസ്ഥികൂടം.വര്‍ക്ക് ഷോപ്പില്‍ നിന്നും കാറോടിച്ച് തിരികെ വരുമ്പോഴാണ് ഡാഷ് ബോര്‍ഡില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. കാറിന്റെ എസി ഓണായി കിടക്കുകയായിരുന്നുവെന്ന് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ ...    Read More on: http://360malayalam.com/single-post.php?nid=1316
തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ ...    Read More on: http://360malayalam.com/single-post.php?nid=1316
തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന്‍ മുഹമ്മദ്‌ സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്.ഇന്ന് രാവിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്