മേൽപ്പാലം പണിയിലെ മെല്ലേപ്പോക്ക്: ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്

220 മീറ്റർ നീളത്തിൽ സമരവിളംബര ബാനർ സ്ഥാപിക്കും

എടപ്പാൾ: ടൗണിലെ വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി തുടരുന്ന മേൽപ്പാലം പണിയിലെ മെല്ലെപ്പോക്കിനെതിരേ ബി.ജെ.പി. പ്രക്ഷോഭമാരംഭിക്കുന്നു. മേൽപ്പാലത്തിന് സമാന്തരമായി 220 മീറ്റർ നീളത്തിൽ സമരവിളംബര ബാനർ സ്ഥാപിച്ച് പ്രക്ഷോഭത്തിന് തുടക്കംകുറിക്കാൻ വട്ടംകുളത്ത് ചേർന്ന ബി.ജെ.പി. പഞ്ചായത്ത് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.

ഒരുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച മേൽപ്പാലം പണി രണ്ടുവർഷമായിട്ടും പൂർത്തിയായില്ലെന്നു മാത്രമല്ല ഇനിയും പകുതിയിലേറെ പണി അവശേഷിക്കുകയാണ്. പാലം പണി ആരംഭിച്ചപ്പോൾ ഗതാഗതം തിരിച്ചുവിട്ട പാതകളും പാലം പണിയുടെ വശങ്ങളിലൂടെ വാഹനങ്ങൾക്ക് പോകാനൊഴിച്ചിട്ട ഭാഗവും തകർന്നിട്ടും ഇവർ കണ്ടമട്ടില്ലെന്ന് യോഗം ആരോപിച്ചു. നിരന്തരസമരങ്ങൾക്ക് ബി.ജെ.പി. തുടക്കം കുറിക്കുമെന്നും നേതാക്കൾ അറിയിച്ചു.

220 മീറ്റർ നീളത്തിൽ സ്ഥാപിക്കുന്ന സമരവിളംബര ബാനറിൽ ജനങ്ങളുടെ ഒപ്പുശേഖരിച്ച് പൊതുമരാമത്തുവകുപ്പ് മന്ത്രിക്ക് അയക്കുകയാണ് ആദ്യഘട്ടം. ഇ. നരേഷ്‌കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം കെ.പി. രവീന്ദ്രൻ, എം. നടരാജൻ, സുജീഷ്, മണികണ്ഠൻ തടത്തിൽ, ടി. ദിലീപ്, സുതൻ കവുപ്ര എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

220 മീറ്റർ നീളത്തിൽ സമരവിളംബര ബാനർ സ്ഥാപിക്കും എടപ്പാൾ: ടൗണിലെ വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി തുടരുന്ന മേൽപ്പാലം ...    Read More on: http://360malayalam.com/single-post.php?nid=1261
220 മീറ്റർ നീളത്തിൽ സമരവിളംബര ബാനർ സ്ഥാപിക്കും എടപ്പാൾ: ടൗണിലെ വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി തുടരുന്ന മേൽപ്പാലം ...    Read More on: http://360malayalam.com/single-post.php?nid=1261
മേൽപ്പാലം പണിയിലെ മെല്ലേപ്പോക്ക്: ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് 220 മീറ്റർ നീളത്തിൽ സമരവിളംബര ബാനർ സ്ഥാപിക്കും എടപ്പാൾ: ടൗണിലെ വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കി തുടരുന്ന മേൽപ്പാലം പണിയിലെ മെല്ലെപ്പോക്കിനെതിരേ ബി.ജെ.പി. പ്രക്ഷോഭമാരംഭിക്കുന്നു. മേൽപ്പാലത്തിന്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്