ലൈഫ് ഭവനസമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം:ലൈഫ് ഭവന സമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളത്ത്   മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്കാണ് സ്പീക്കറുടെയും മന്ത്രി കെടി ജലീലിന്റെയും സാനിധ്യത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.മുഖ്യമന്ത്രി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍,മന്ത്രി അടക്കമുള്ള വര്‍ ഓണ്‍ലൈനില്‍ ആണ് ചടങ്ങില്‍ പങ്കെടുത്തത്.ചങ്ങരംകുളം ഹൈവേയില്‍ നിന്ന് പ്രതിഷേധവുമായി എത്തിയ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരെ സബീന റോഡില്‍ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ എസ്ഐ ഹരിഹരസൂനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച ധര്‍ണ്ണ പാലക്കാട് മേഖലാ പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ കെ സുരേന്ദ്രൻ,ഇജി ഗണേശൻ,ബീന പട്ടത്തൂര്,കെ കുഞ്ഞുണ്ണി,ഷാജി കളരിക്കൽ,രാഹുൽ പന്താവൂർ,ശ്രീനി വാരനാട് എന്നിവർ സംസാരിച്ചു.പ്രതിഷേധ റാലിക്ക് കൃഷ്ണൻ പാവിട്ടപ്പുറം,വിജയൻ മഠത്തിപടം,സുഭാഷ് കോട്ടത്തറ,,കെപി സുജീഷ,സുഭി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ലൈഫ് ഭവന സമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലേ...    Read More on: http://360malayalam.com/single-post.php?nid=1218
ചങ്ങരംകുളം:ലൈഫ് ഭവന സമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലേ...    Read More on: http://360malayalam.com/single-post.php?nid=1218
ലൈഫ് ഭവനസമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി ചങ്ങരംകുളം:ലൈഫ് ഭവന സമുച്ചയവേദിയിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി.ചങ്ങരംകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്കാണ് സ്പീക്കറുടെയും മന്ത്രി കെടി ജലീലിന്റെയും സാനിധ്യത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തിയത്.മുഖ്യമന്ത്രി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്