തീരദേശമേഖലയിൽ കോവിഡ് വ്യാപനം തടയാൻ സ്‌പെഷ്യൽ സ്‌ക്വാഡ്

തിരൂർ: കോവിഡ് വ്യാപനം തടയാൻ തീരദേശമേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രംഗത്തിറങ്ങും. തിരൂർ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ്‌ സെക്രട്ടറിമാർ ഏകോപനം നിർഹിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വാഹനങ്ങൾ വിട്ടുനൽകും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം നിജപ്പെടുത്തും. രോഗത്തിന്റെ സ്ഥിതിവിവരക്കകണക്കുകൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കും. ഭക്ഷ്യക്ഷാമം ഇല്ലാതിരിക്കാൻ സിവിൽ സപ്ലൈസ് മുൻകൈയെടുക്കും. സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്ക് പ്രോട്ടോകോൾ ക്യൂ സംവിധാനം ഏർപ്പെടുത്തും. സ്ഥിതിഗതി ഗുരുതരമായാൽ ഓഫീസുകൾ അടച്ചിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ തിരൂർ ആർ.ഡി.ഒ എൻ. പ്രേമചന്ദ്രൻ അധ്യക്ഷതവഹിച്ചു. തഹസിൽദാർ ടി. മുരളി, അഡി. തഹസിൽദാർ പി. ഉണ്ണി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ആരോഗ്യ-പോലീസ്-ഹാർബർ എൻജിനീയറിങ്-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

തിരൂർ: കോവിഡ് വ്യാപനം തടയാൻ തീരദേശമേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രംഗത്തിറങ്ങും. തിരൂർ താലൂക്ക് ഓഫീ...    Read More on: http://360malayalam.com/single-post.php?nid=1211
തിരൂർ: കോവിഡ് വ്യാപനം തടയാൻ തീരദേശമേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രംഗത്തിറങ്ങും. തിരൂർ താലൂക്ക് ഓഫീ...    Read More on: http://360malayalam.com/single-post.php?nid=1211
തീരദേശമേഖലയിൽ കോവിഡ് വ്യാപനം തടയാൻ സ്‌പെഷ്യൽ സ്‌ക്വാഡ് തിരൂർ: കോവിഡ് വ്യാപനം തടയാൻ തീരദേശമേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രംഗത്തിറങ്ങും. തിരൂർ താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്