സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ. എം.എസ് ആബ്ദീനാണ് മരിച്ചത്. 73 വയസായിരുന്നു. കോവിഡ് മൂലം ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് കേരളത്തില്‍ ആദ്യമാണ്.ശനിയാഴ്ച വരെ ഡോക്ടർ ആബ്ദീന്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ആബീദ്ന്‍ ഇന്ന് രാവിലെയാണ് മരിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ദിനംപ്രതി കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം നൂറിനോട് അടുത്താണ്.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് ...    Read More on: http://360malayalam.com/single-post.php?nid=1142
സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് ...    Read More on: http://360malayalam.com/single-post.php?nid=1142
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കെബിഎം ക്ലിനിക്ക് എന്ന സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ഡോ. എം.എസ് ആബ്ദീനാണ് മരിച്ചത്. 73 വയസായിരുന്നു. കോവിഡ് മൂലം ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് കേരളത്തില്‍ ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്