അല്‍ഖായിദ സംഘത്തില്‍ ഇനിയും കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ.

കൊച്ചി: അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിൽ നിന്നുൾപ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എൻ.ഐ.എ. പിടികൂടിയത്. കൊച്ചിയിൽ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങാൻ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സംഘത്തിലെ പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഐ.എ. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ബംഗാൾ ഭാഷ സംസാരിക്കുന്നവരാണ് സംഘാംഗങ്ങൾ. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഇവർ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തിൽ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കുന്നു.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്താൻ സ്പോൺസേർഡ് അൽഖായിദ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സെപ്റ്റംബർ 11ന് എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത്. കേസിലെ ഒന്നാംപ്രതി മുർഷിദ് ഹസൻ, രണ്ടാംപ്രതി മൊസറഫ് ഹൊസൈൻ, ആറാംപ്രതി യാക്കൂബ് ബിശ്വാസ് എന്നിവരെ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്ന് സംഘത്തിലെ മറ്റ് ആറുപേരും പിടിയിലായി.

കൊച്ചിയിൽ പിടിയിലായ മൂന്നുപേരിൽ രണ്ടു പ്രതികളെ ഞായറാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ള ഒരാളെയും ഇന്നുതന്നെ കൊണ്ടുപോകുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ 11 വരെയാണ് എൻ.ഐ.എ.ക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഡൽഹി പാട്യാല ഹൗസ് കോടതിയിലാകും ഇവരെ ഹാജരാക്കുക.


#360malayalam #360malayalamlive #latestnews

കൊച്ചി: അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിൽ നിന്നുൾപ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എൻ.ഐ.എ. പിടി...    Read More on: http://360malayalam.com/single-post.php?nid=1135
കൊച്ചി: അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിൽ നിന്നുൾപ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എൻ.ഐ.എ. പിടി...    Read More on: http://360malayalam.com/single-post.php?nid=1135
അല്‍ഖായിദ സംഘത്തില്‍ ഇനിയും കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. കൊച്ചി: അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിൽ നിന്നുൾപ്പടെ ഒമ്പത് ഭീകരരെയാണ് കഴിഞ്ഞദിവസം എൻ.ഐ.എ. പിടികൂടിയത്. കൊച്ചിയിൽ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്