വലിയ ആക്രമണ പദ്ധതികൾ തകർത്ത് എൻ.ഐ.എ; ഭീകരർ ലക്ഷ്യമിട്ടത് കൊച്ചിൻ നാവികസേന ആസ്ഥാനവും നയതന്ത്ര മേഖലകളും

കൊച്ചി: ഇന്ന് പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയ്‌ദ തീവ്രവാദികൾ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തിൽ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യംവച്ചുള‌ള ലഘുലേഖകളും മൂർച്ചയേറിയ ആയുധങ്ങളുമെല്ലാം ഇവരിൽ നിന്ന് എൻ.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഏതാണ്ട് എട്ട് ദിവസം മുൻപ് തന്നെ തീരുമാനിച്ച പ്രകാരമാണ് കഴിഞ്ഞ രാത്രിയിൽ എൻ.ഐ.എ കേരളത്തിലും ബംഗാളിലുമടക്കം റെയ്ഡ് നടത്തുകയും തൊഴിലാളികൾ എന്ന പേരിൽ ഇവിടെ താമസിച്ചുവന്ന ഭീകരരെ പിടികൂടിയതും.

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹിയിലും മുംബയിലും കൊച്ചിയിലെ നാവികസേന ആസ്ഥാനവും ഷിപ്‌യാർഡും അടക്കം ആക്രമിക്കാനും സാധാരണ മനുഷ്യരെ വധിക്കാനുമായിരുന്നു ഇവരുടെ തീരുമാനം. ആകെ 9 പേരെയാണ് എൻ.ഐ.എ അറസ്‌റ്റ് ചെയ്‌തത്. പെരുമ്പാവൂരിൽ നിന്ന് മൂന്ന് ബംഗാൾ സ്വദേശികളായ ഭീകരരെയും. ഇവരെല്ലാം പാകിസ്ഥാനിൽ നിന്ന് ആക്രമണത്തിനായി പരിശീലനം നേടിയവരാണെന്ന് എൻ.ഐ.എ അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കൊച്ചി: ഇന്ന് പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയ്‌ദ തീവ്രവാദികൾ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കുന്നതിനായിരുന്നു. ആ...    Read More on: http://360malayalam.com/single-post.php?nid=1111
കൊച്ചി: ഇന്ന് പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയ്‌ദ തീവ്രവാദികൾ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കുന്നതിനായിരുന്നു. ആ...    Read More on: http://360malayalam.com/single-post.php?nid=1111
വലിയ ആക്രമണ പദ്ധതികൾ തകർത്ത് എൻ.ഐ.എ; ഭീകരർ ലക്ഷ്യമിട്ടത് കൊച്ചിൻ നാവികസേന ആസ്ഥാനവും നയതന്ത്ര മേഖലകളും കൊച്ചി: ഇന്ന് പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയ്‌ദ തീവ്രവാദികൾ ലക്ഷ്യമിട്ടത് തന്ത്രപ്രധാന സ്ഥലങ്ങൾ ആക്രമിക്കുന്നതിനായിരുന്നു. ആയുധ ശേഖരണം ലക്ഷ്യമിട്ടാണ് കേരളത്തിൽ താമസിച്ചതെന്ന് പറയുമ്പോഴും തോക്കുകളും നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും ആക്രമണത്തിന് ലക്ഷ്യംവച്ചുള‌ള ലഘുലേഖകളും മൂർച്ചയേറിയ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്