കൊവിഡ് സാഹചര്യത്തിൽ സമരങ്ങൾ നാടിന് എതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; 1131 പേരുടെ അറസ്റ്റ്

കെ ടി ജലീലിന് എതിരെയുള്ള സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നില്ല. പരസ്യമായ പ്രോട്ടോകോൾ ലംഘനമാണ് നടക്കുന്നത്. കെ ടി ജലീലിന് എതിരായ സമരങ്ങളിൽ 385 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നടക്കുന്നത് ജാഗ്രത പാലിക്കാതെയുള്ള സമരങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി.

സെപ്തംബർ 21 മുതൽ ആൾക്കൂട്ട ഇളവുകളുണ്ട്. ബോധപൂർവം സംഘർഷങ്ങളുണ്ടാകുകയാണ്. 1131 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാസ്‌കില്ലാതെ, അകലം പാലിക്കാതെയുള്ള ഏതൊരു പ്രവർത്തനവും നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി. അക്രമ സമരം പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സമരങ്ങൾ നാടിന് എതിരെയുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി.

അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കിൽ കൂറ്റൻ വർധന. ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.


#360malayalam #360malayalamlive #latestnews

കെ ടി ജലീലിന് എതിരെയുള്ള സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നില്ല. പരസ്യമായ പ്രേ...    Read More on: http://360malayalam.com/single-post.php?nid=1075
കെ ടി ജലീലിന് എതിരെയുള്ള സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നില്ല. പരസ്യമായ പ്രേ...    Read More on: http://360malayalam.com/single-post.php?nid=1075
കൊവിഡ് സാഹചര്യത്തിൽ സമരങ്ങൾ നാടിന് എതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; 1131 പേരുടെ അറസ്റ്റ് കെ ടി ജലീലിന് എതിരെയുള്ള സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നില്ല. പരസ്യമായ പ്രോട്ടോകോൾ ലംഘനമാണ് നടക്കുന്നത്. കെ ടി ജലീലിന് എതിരായ സമരങ്ങളിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്